21 September Friday

വണ്ടിപ്പെരിയാറിൽ ചന്ദന മോഷണം; 6 പേർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

 

 
കുമളി
വണ്ടിപ്പെരിയാർ കന്നിമാർച്ചോലയിൽ വൃദ്ധദമ്പതികളുടെ ഭൂമിയിൽനിന്ന ചന്ദനം മോഷ്ടിച്ച് ഓട്ടോയിൽ കടത്തിയ സംഭവത്തിൽ ആറുപേരെ പീരുമേട് കോടതി റിമാൻഡ‌് ചെയ്തു. കറുപ്പുപാലം സ്വദേശി അയ്യപ്പൻ(46), പുഞ്ചപറമ്പിൽ വീട്ടിൽ സുരേഷ്(45), കടശിക്കാട് ആറ്റോരം പ്ലാവനകുഴിയിൽ ബിജു(39), കറുപ്പുപാലം സ്വദേശി രാജൻ(45), കന്നിമാർച്ചോല കൊച്ചുപുരയ്ക്കൽ വീട്ടിൽ സുരേഷ്(39), കറുപ്പുപാലം പാലയ്ക്കാതൊടിയിൽ ഖാദർ(41) എന്നിവരെയാണ് വെള്ള ചേർന്ന 73 കിലോ ചന്ദനവുമായി പിടികൂടിയത്. 
   കന്നിമാർച്ചോലയിൽ പ്ലാവേലിൽ വീട്ടിൽ വർഗീസിന്റെ പട്ടയഭൂമിയിൽ നിന്ന ചന്ദനമാണ് പ്രതികൾ രാത്രി മുറിച്ചുകടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ: വ്യാഴാഴ്ച പുലർച്ചെ വാഹന പരിശോധനയ്ക്കിടെ വണ്ടിപ്പെരിയാറിൽ ദേശീയപാതയിൽവച്ച് ഓട്ടോയ്ക്ക് കൈകാണിച്ചെങ്കിലും നിർത്താതെ പോയി. വള്ളക്കടവ് സെക്ഷൻ ഫോറസ്റ്റർ ദിൽഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന് വാഹനം പിടികൂടുകയായിരുന്നു. തുടർന്ന‌് കുമളി റേഞ്ച‌് ഓഫീസർക്ക് കൈമാറുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കുമളി റേഞ്ച‌് ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ‌് ചെയ്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top