Top
18
Monday, December 2017
About UsE-Paper

സിപിഐ എം ശാന്തന്‍പാറ ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം ശാന്തന്‍പാറ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു

 ശാന്തന്‍പാറ > സിപിഐ എം ശാന്തന്‍പാറ ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പി എ രാജുനഗറില്‍ (ശാന്തന്‍പാറ കമ്മ്യൂണിറ്റി ഹാള്‍) രജിസ്ട്രേഷന് ശേഷം മുതിര്‍ന്ന അംഗം എം വി കുട്ടപ്പന്റെ അധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്. 

   റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ അകമ്പടിയോട് കൂടി നേതാക്കളും പ്രതിനിധികളും പ്രകടനമായാണ് പതാക ഉയര്‍ത്താന്‍ എത്തിയത്. എം വി കുട്ടപ്പന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഏരിയ സെക്രട്ടറി ടി ജെ ഷൈന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം സി വി വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം വി കുട്ടപ്പന്‍, ശശികല മുരുകേശന്‍, വി എക്സ് ആല്‍ബിന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. 
   തിലോത്തമ സോമന്‍ കണ്‍വീനറായി ഉണ്ണികൃഷ്ണന്‍, വി വി ഷാജി എന്നിവരടങ്ങിയ മിനിറ്റ്സ് കമ്മിറ്റിയെയും കെ വി ഷാജി കണ്‍വീനറായി സുജാത രവി, ജിമ്മി ജോര്‍ജ്, ടി ജെ ജോമോന്‍, പി എ സോമന്‍ എന്നിവരടങ്ങിയ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയെയും പി എ ജോണി കണ്‍വീനറായി എന്‍ ആര്‍ ജയന്‍, എന്‍ പി സുനില്‍കുമാര്‍, കെ എന്‍ ശിവന്‍ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
 എന്‍ പി സുനില്‍കുമാര്‍ രക്തസാക്ഷി പ്രമേയവും എന്‍ ആര്‍ ജയന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
   ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങാളായ കെ വി ശശി, സി വി വര്‍ഗീസ്, വി എന്‍ മോഹനന്‍, ജില്ലാകമ്മിറ്റിയംഗംങ്ങളായ വി എ കുഞ്ഞുമോന്‍, ടി എം കമലം, ഷൈലജ സുരേന്ദ്രന്‍, ജി ഗോപകൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. എരിയ സെക്രട്ടറി ടി ജെ ഷൈന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ വിവിധ ലോക്കല്‍ കമ്മിറ്റി അടിസ്ഥാനത്തില്‍ 24 പ്രതിനിധികള്‍ ഗ്രൂപ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു. 
     വ്യാഴാഴ്ച പുനരാരംഭിക്കുന്ന സമ്മേളനത്തില്‍ നേതാക്കള്‍ ചര്‍ച്ചയ്ക്കുള്ള മറുപടി പറയും. തുടര്‍ന്ന് പ്രമേയാവതരണം, ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണം, ഏരിയ കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും ജില്ലാ സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പുകളോടെ സമ്മേളനം സമാപിക്കും.