22 September Saturday
ഭൂമി വിണ്ടുകീറൽ

പഠനം ഉടൻ പൂർത്തിയാകും: ജോയ്സ് ജോർജ് എംപി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

 
 ചെറുതോണി
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂമി വിണ്ടുകീറുന്നതും താഴ്ന്നുപോകുന്നതും സംബന്ധിച്ച ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന പഠനം ഉടൻ പൂർത്തിയാകുമെന്ന് അഡ്വ. ജോയ്സ് ജോർജ് എംപി അറിയിച്ചു. വ്യാഴാഴ്ച മൂന്നാർ മേഖലയിൽ എത്തിയ ഉദ്യോഗസ്ഥരുമായി എംപി ചർച്ച നടത്തി. വീടുകൾ നിരങ്ങി മാറുന്നസ്ഥിതി ആളുകളിൽ ആശങ്ക ഉളവാക്കിയ കാര്യം എംപി ഉദ്യോഗസ്ഥരെ അറിയിച്ചു.
    ഒരാഴ്ചയ്ക്കകം പഠനത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ എംപിയെ ധരിപ്പിച്ചു. പള്ളിവാസൽ, വെള്ളത്തൂവൽ, അടിമാലി പ്രദേശങ്ങളിലെ കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെടുകയും മണ്ണിടിച്ചിലുണ്ടാവുകയും സ്ഥലങ്ങൾ സന്ദർശിച്ചശേഷമാണ് എംപി ഇക്കാര്യം പറഞ്ഞത്. വീട് നഷ്ടപ്പെട്ടവരുടെ കണക്കെടുപ്പ് മൂന്നുദിവസത്തിനുള്ളിൽ പൂർത്തിയാകും. 10000 രൂപ വച്ചുള്ള നഷ്ടപരിഹാരം ആയിരത്തോളം പേർക്ക് കൊടുത്തുകഴിഞ്ഞതായും എംപി അറിയിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top