19 November Monday
ആദ്യഘട്ടത്തിൽ 25 പേർ

പുനരധിവാസം: വീടിന് സ്ഥലസമാഹരണവുമായി ഇടുക്കി രൂപത

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

ഇടുക്കി
പ്രകൃതിദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പകരം സ്ഥലം കണ്ടെത്തി നൽകുന്നതിന് പുതിയ പദ്ധതിയുമായി ഇടുക്കി രൂപതാ ശ്രമം തുടങ്ങി. രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലികുന്നേലിന്റെ ആഹ്വാനപ്രകാരം 25 പേർ ആദ്യഘട്ടത്തിൽ തന്നെ സ്ഥല വാഗ്ദാനവുമായി മുന്നോട്ട്. ഏഴ‌് ഏക്കറോളം സ്ഥലമാണ‌് ഇപ്രകാരം വാഗ്ദാനം ലഭിച്ചത‌്. വാഗ‌്ദാനം നൽകിയതിൽ വിവിധ പള്ളികളും സന്യാസ സമൂഹങ്ങളും വ്യക്തികളുമുണ്ട‌്. സ്ഥലദാനം ചെയ്യാൻ സന്നദ്ധരായവരുടെ സമ്മേളനം ഇടുക്കി ബിഷപ്സ് ഹൗസിൽ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കലിന്റെ അധ്യക്ഷതയിൽ കൂടി. 
       ഇനിയും കൂടുതൽ ആളുകൾ സ്ഥലം നൽകാനുള്ളത്. വാഗ്ദാനം ചെയ്യപ്പെട്ട സ്ഥലങ്ങളിൽ പട്ടയം ഉള്ളതും ഇല്ലാത്തതും ഉണ്ട്. സ്ഥലദാതാക്കളുടെ സമ്മേളനത്തിന് ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ‌്ക്കൽ, രൂപതാ പ്രൊക്കറേറ്റർ ഫാ.ജോസഫ് തച്ചുകുന്നേൽ, വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോർജ‌് തകിടിയേൽ, ഫാ. ജിൻസ് കാരാട്ട്, ജോസുകുട്ടി മാടപ്പള്ളിൽ, സണ്ണി പനച്ചനാനി, കുഞ്ഞമ്മ തോമസ് എന്നിവർ നേതൃത്വം നൽകി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top