16 November Friday

പച്ചക്കറി കൃഷിയിൽ ഒരു വിജയഗാഥ

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

ഏല്ലപ്പെട്ടി എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ പച്ചക്കറി തോട്ടങ്ങളുടെ മുകൾ കാഴ്‌ച

 മൂന്നാർ

സംസ്ഥാനത്തെ പച്ചക്കറിയുടെ കലവറയെന്ന പേരിൽ അറിയപ്പെടുന്ന വട്ടവട മാതൃകയിൽ തോട്ടം തൊഴിലാളികൾ നടത്തുന്ന കൃഷി ശ്രദ്ധേയമാകുന്നു. കെഡിഎച്ച്പി കമ്പനി എല്ലപ്പെട്ടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് പച്ചക്കറി കൃഷിയിൽ പുതിയ വിജയഗാഥ രചിക്കുന്നത‌്. ബീൻസ്, കാബേജ്, ക്യാരറ്റ്, ബട്ടർ ബീൻസ് തുടങ്ങിയ കൃഷികളാണ് ഇവർ നടത്തുന്നത്. ഇവർ ഉൽപാദിപ്പിക്കുന്ന ക്യാരറ്റ് വിനോദ സഞ്ചാര മേഖലയായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, രാജമല എന്നിവടങ്ങളിൽ വിൽപന നടത്തി വരുന്നു. ഇളം പച്ച നിറത്തോടു കൂടിയുള്ള ക്യാരറ്റ് ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയങ്കരമാണ്. തൊഴിലാളികൾക്ക് കമ്പനി അനുവദിച്ചു നൽകിയിട്ടുള്ള അഞ്ചും പത്തും സെന്റുകളിലാണ് ഇവർ വിവിധയിനം കൃഷികൾ ഇറക്കിയിരിക്കുന്നത്. 
തേയില തോട്ടത്തിൽ പണിയെടുത്തതിനുശേഷം കിട്ടുന്ന സമയങ്ങളിൽ കൃഷിയിടങ്ങളിൽ ഇവർ വ്യാപൃതരാണ്. തോട്ടത്തിൽ ജോലി ചെയ്ത് കിട്ടുന്ന ശമ്പളത്തിനു പുറമെ അധിക വരുമാനമെന്ന നിലയ്ക്കാണ് പച്ചക്കറി കൃഷിയെ ഇവർ കാണുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനും മറ്റും ഇവർ വിനിയോഗിക്കുന്നു. തൊഴിലാളികൾ ഉൽപാദിപ്പിക്കുന്ന  ഗുണമേന്മയേറിയ പച്ചക്കറികൾ   ശേഖരിക്കുന്നതിന് തമിഴ്നാട്ടിൽ നിന്നും  വ്യാപാരികൾ എത്തുന്നു. എല്ലപ്പെട്ടി എസ്റ്റേറ്റിലെ കൃഷിയിൽ പ്രചോദനം ഉൾക്കൊണ്ട് മറ്റ് എസ്റ്റേറ്റുകളിലും തൊഴിലാളികൾ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയാണ‌്.
 
 
പ്രധാന വാർത്തകൾ
Top