17 November Saturday
ലാസ്റ്റ്‌ ഗ്രേഡ്‌ പട്ടികയുടെ കാലാവധി 29ന്‌ തീരും

ഒഴിവുകളുടെ റിപ്പോർട്ട്‌ കാത്ത്‌ ഉദ്യോഗാർഥികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

 ഇടുക്കി 

ജില്ലയിലെ പിഎസ്‌സി ലാസ്റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ പട്ടികയിൽ നിന്നുള്ള നിയമന കാലാവധി 29ന്‌ കഴിയുന്നു. കേന്ദ്ര സർക്കാർ തപാൽ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടാത്തത്‌ നൂറുകണക്കിന്‌ ഉദ്യോഗാർഥികളുടെ സ്വപ്‌നങ്ങൾക്ക്‌ മേൽ കരിനിഴൽ വീഴ്‌ത്തി. 567/2013  കാറ്റഗറി നന്പർ പ്രകാരം 2015 ജൂൺ 30ന്‌ നിലവിൽ വന്ന ലാസ്റ്റ്‌ ഗ്രേഡ്‌ വിവിധ വകുപ്പുകളിലെ റാങ്ക്‌ ലിസ്റ്റിലെ നിയമനങ്ങൾ ഇഴയുന്നതായി പരാതിയുമായി ലാസ്റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ ഹോൾഡേഴ്‌സ്‌ രംഗത്ത്‌. 
   36 മാസംകൊണ്ട്‌ നിയമനങ്ങൾ നടത്തണമെന്നിരിക്കെ 19‐ാം മാസം ലിസ്റ്റിന്‌ കാലാവധി നഷ്ടമായി. 2186 പേർ ഉൾപ്പെട്ട ലിസ്റ്റിൽ 980 പേർ മെയിൻ ലിസ്റ്റിലും 1125 പേർ സപ്ലിമെന്ററി ലിസ്റ്റിലും 81 പേർ ഭിന്നശേഷിക്കാരായും ലിസ്റ്റിൽ ഉണ്ട്‌. 504 ഓപ്പൺ നിയമങ്ങൾ മാത്രമാണ്‌ നടന്നിട്ടുള്ളത്‌. നിലവിലുള്ള റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച സമയത്ത്‌ മുൻ റാങ്ക്‌ ലിസ്റ്റുമായി ബന്ധപ്പെട്ട്‌ ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാർ നൽകിയിരുന്ന കേസും ലിസ്റ്റിന്റെ നിയമനം നാലുമാസത്തോളം വൈകിപ്പിച്ചു. ആദ്യ റാങ്ക്‌ ജേതാവിനുപോലും നാലുമാസത്തിനുശേഷമാണ്‌ നിയമനം ലഭിച്ചത്‌.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top