12 December Wednesday

നവകേരള നിർമിതിക്ക‌് കൈത്താങ്ങായി വ്യാപാരി

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

  

കട്ടപ്പന
നവകേരള നിർമിതിക്ക‌് കൈത്താങ്ങായി കട്ടപ്പനയിലെ വ്യാപാരിയും. കരുനാഗപ്പള്ളി ട്രേഡേഴ‌്സ‌് ഉടമ ജി ബാബുവാണ‌് പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക‌് വീട‌് നിർമിക്കുന്നതിനായി തന്റെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങൾ വിലവരുന്ന ഭൂമി സിപിഐ എമ്മിന‌് നൽകിയത‌്. സിപിഐ എം നേതൃത്വത്തിൽ ഈ സ്ഥലത്ത‌് വീടില്ലാത്ത കുടുംബത്തിന‌് വീട‌് നിർമിച്ചുനൽകും. ഇടുക്കി മണ്ഡലം ജാഥയുടെ സമാപന സമ്മേളനത്തിൽ നൂറുകണക്കിന്‌ പ്രവർത്തകരുടെ സാന്നിധ്യത്തിൽ  കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന‌് ഭൂരേഖ കൈമാറി. പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ചവർക്ക്‌ ഈ സത്‌പ്രവൃത്തി ഏറെ ഗുണകരമാകുമെന്നും ഇത്തരം പ്രവർത്തനം മാതൃകപരമെന്നും ഭൂരേഖ ഏറ്റുവാങ്ങി വൈക്കം വിശ്വൻ പറഞ്ഞു.  
     കൊല്ലം കരുനാഗപ്പള്ളലി വള്ളിക്കാവിൽനിന്നാണ‌് എത്തിയത‌്. 1976ൽ പാർടി നിയന്ത്രണത്തിലുള്ള കയർബോർഡ‌് സഹകരണ സംഘം സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചു. 1980 മുതൽ പാർടിയുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കുന്നു. ഈ ഘട്ടത്തിൽ കട്ടപ്പനയിൽ കുടിയേറി വ്യാപാരരംഗത്ത‌് സജീവമായി. വ്യാപാരത്തിനൊപ്പവും പാർടിയുടെ സന്തതസഹചാരിയുമായി. ബാബു ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്‌. നിലവിൽ കട്ടപ്പന അർബൺ കോ‐ ഓപ്പറേറ്റീവ‌് ബാങ്ക‌് ബോർഡ‌് അംഗമാണ‌്. ഭാര്യ: ഷൈല ബാബു, മക്കൾ: ഡോ. അഞ്ചന, അശ്വിൻ.
 
  
 
പ്രധാന വാർത്തകൾ
Top