17 October Wednesday

ജില്ലയ്ക്ക് പ്രത്യേക കാർഷിക പാക്കേജ് വേണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
ചെറുതോണി 
നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ തകർന്നു പോയ ഇടുക്കിക്ക‌് കാർഷിക പാക്കേജ് അനുവദിക്കണമെന്ന്‌ കർഷകസംഘം  ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്ത്  പ്രകൃതിക്ഷോഭംമൂലം അതിദാരുണമായ സംഭവങ്ങൾ ഉണ്ടായെങ്കിലും ഏറ്റവുംകൂടുതൽ കൃഷി നഷ്ടം ഉണ്ടായതും കർഷകർ പ്രതിസന്ധിയിലായതും ഇടുക്കിയിലാണ്. നഷ്ടപ്പെട്ട ഭൂമിയുടെ വിലയ്ക്ക് ആനുപാതികമായ നഷ്ടം നൽകി കർഷകരെ നിലനിർത്താൻ സർക്കാർ മുന്നോട്ടുവരണം. 278 ഉരുൾപൊട്ടലും 2000 ത്തോളംമണ്ണിടിച്ചിലുമുണ്ടായ ജില്ലയിൽ പതിനൊന്നായിരം  ഹെക്ടർ സ്ഥലത്തെ കൃഷിയാ ണ്‌ ഒലിച്ചുപോയത്. 62 കോടിയുടെ കൃഷി നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. 
ജില്ലയിലെ കാർഷികമേഖല പൂർണമായും തകർന്നു. നാണ്യവിള കൃഷികൾ മുഴുവൻ കാറ്റിലും മഴയിലും മണ്ണിടിച്ചിലിലും ഇല്ലെന്നായി. ഏലം, തേയില, ജാതി, ഗ്രാമ്പു, വാഴകൃഷികൾക്കാണ്്‌ കാര്യമായ തകർച്ചയുണ്ടായത്. കൃഷി അനുബന്ധമേഖലയായ ക്ഷീരകർഷകരും കടുത്ത പ്രതിസന്ധിയിലായി. മണ്ണൊലിപ്പും മണ്ണിടിച്ചിലും മൂലം പുല്ലുകളില്ലാതായതാണ് ക്ഷീരകർഷകരെ പട്ടിണിയിലാക്കിയത്. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിന് സഹായകരമായിരുന്ന ഗ്രാമീണ റോഡുകൾ ഇല്ലെന്നായി.
 കാർഷിക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് മാത്രമേ ഇടുക്കിയെ പുനർസൃഷ്ടിക്കുന്നതിനും കാർഷികമേഖലയെതിരിച്ചു പിടിക്കുന്നതിനും കഴിയുമെന്ന്‌ ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. 
  കാർഷിക പാക്കേജിലൂടെ പലിശ രഹിത വായ്പയും കൃഷിവായ്പയും നൽകി കർഷകരെസംരക്ഷിക്കണം. ജില്ലയിലാകെ  വ്യാപകമായി ഉണ്ടായിവന്ന പച്ചക്കറി കൃഷി മലവെള്ളപ്പാച്ചിലിൽ ഒന്നും അവശേഷിക്കാത്ത നിലയിലേക്കുമാറി. ഈ നിലയിൽ ജില്ലയിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരംകാണുന്നതിന് കാർഷിക പാക്കേജിലൂടെ മാത്രമേ സാധിക്കുമെന്ന‌്  പ്രസിഡന്റ് സി വി വർഗീസും സെക്രട്ടറി എൻ വി ബേബിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top