13 November Tuesday

ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം‐ പികെഎസ്

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

 

 
അടിമാലി 
ജില്ലയിലെ അവശേഷിക്കുന്ന ഭൂപ്രശ്നങ്ങൾകൂടി അടിയന്തരമായി പരിഹരിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി അടിമാലി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൈവശഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ ഭൂരിപക്ഷം കുടുംബങ്ങളും ഭവന നിർമാണ പദ്ധതികളിൽനിന്നും പുറത്താണ്. പട്ടികജാതി കോളനികളിലും പട്ടയം ലഭിച്ചിട്ടില്ല. ഭൂമിയില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും കൃഷി ഭൂമി വിതരണം ചെയ്യണമെന്നും അടിമാലിയിൽ ഹോസ്റ്റൽ സൗകര്യവും ഉന്നത വിദ്യാഭ്യാസത്തിന് എൻട്രൻസ് പരീക്ഷാ പരിശീലന കേന്ദ്രവും ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
അഭിമന്യു നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം കെ ആർ സോദരൻ ഉദ്ഘാടനം ചെയ്തു. ടി കെ സുധേഷ് കുമാർ, രജനി സതീശൻ, അനീഷ് കല്ലാർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. എൻ എ വിജയൻ രക്തസാക്ഷി പ്രമേയവും സുമേഷ് തങ്കപ്പൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ടി കെ ഷാജി, ശോഭന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ബി വരദരാജൻ സ്വാഗതവും സുമേഷ് തങ്കപ്പൻ നന്ദിയും പറഞ്ഞു .
ടി കെ സുധേഷ് കുമാർ( പ്രസിഡന്റ്), രജനി സതീശൻ, ടി ആർ ബിജി(വൈസ് പ്രസിഡന്റ്),  എസ് മുനിയാണ്ടി(സെക്രട്ടറി), അനീഷ് കല്ലാർ, മുത്തുലക്ഷമി(ജോയിന്റ് സെക്രട്ടറി), സുമേഷ് തങ്കപ്പൻ(ട്രഷറർ).
 
 
പ്രധാന വാർത്തകൾ
Top