14 November Wednesday

അടിമാലി സ്്‌കൂള്‍ പുരസ്കാര നിറവില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും ജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നു

  

 
അടിമാലി 
മുറ്റത്തൊരു ജൈവ വൈവിധ്യ ഉദ്യാനമൊരുക്കി അടിമാലി സര്‍ക്കാര്‍ സ്കൂള്‍ പുരസ്കാര നിറവില്‍. ജൈവ വൈവിധ്യ ഉദ്യാനത്തിന് സംസ്ഥാന തലത്തില്‍ രണ്ടാംസ്ഥാനം നേടിയാണ്‌ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും സ്കൂള്‍ അധികൃതര്‍ പുരസ്കാരം ഏറ്റുവാങ്ങിയത്‌.
  പ്രകൃതിയില്‍ നിന്നകലുന്ന പുതുതലമുറയെ പ്രകൃതിയിലേക്ക്‌ തന്നെ മടങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ്‌ അടിമാലി സര്‍ക്കാര്‍ ഹൈസ്കൂള്‍ മുറ്റത്തൊരുക്കിയിരിക്കുന്ന ജൈവ വൈവിധ്യ പരിസ്ഥിതി സംരക്ഷണ ഉദ്യാനം. ഹൈടെക്‌ ക്ലാസ്‌ മുറികളും പരവതാനി വിരിച്ച കെട്ടിടങ്ങളുമെല്ലാം ആധുനിക വിദ്യാഭ്യാസത്തെ പരിസ്ഥിതിയിൽനിന്ന്‌ അകറ്റി നിര്‍ത്തുമ്പോള്‍ പഠനത്തോടൊപ്പം പ്രകൃതിയെ അറിഞ്ഞ്‌ ജീവിക്കാനുള്ള പ്രേരണ കുട്ടികളില്‍ ജനിപ്പിക്കുകയാണ്‌ അടിമാലി സര്‍ക്കാര്‍ ഹൈസ്കൂള്‍ മുറ്റത്തെ ഹരിതഭൂമി.
നക്ഷത്രവനം, ജൈവവൈവിധ്യ പാര്‍ക്ക്‌, ജല ജീവികളെക്കുറിച്ച്‌ പഠിക്കാനുള്ള കുളം, സൗരയൂഥ മാതൃക എന്നിവയെല്ലാം കുട്ടികളെയും പരീക്ഷണശാലയെയും പ്രകൃതിയുമായി ഇഴച്ചേര്‍ത്ത്‌ നിര്‍ത്തുന്നു. ഉപയോഗിച്ചശേഷമുള്ള മലിനജലം ശുദ്ധീകരിച്ചെത്തുന്നത്‌ ചെടികളുടെയും ചുവട്ടിലേക്കാണ്‌. പക്ഷികള്‍ക്ക്‌ വെള്ളം കുടിക്കാനായി നിർമിച്ചിരിക്കുന്ന ചെറിയ കുളവും പരീക്ഷണശാലക്കുള്ളിലെ ചെടികളുമെല്ലാം പ്രകൃതി സൗഹൃദമായാണ് നിർമിച്ചിട്ടുള്ളത്‌.     
    ആധുനിക കൃഷിരീതികള്‍ പരിചയപ്പെടുത്താനായുള്ള ഹൈഡ്രോപോണിക്സ്‌, അക്വാപോണിക്സ്‌, മണ്ണിര കംമ്പോസ്റ്റ്‌ തുടങ്ങിയവയും മാതൃകാപരമായി വിദ്യാർഥികൾ ഉദ്യാനത്തില്‍  ഒരുക്കിയിട്ടുണ്ട്‌. 2015 ല്‍ സ്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഉദ്യാനത്തിന് തുടക്കമിടുന്നത്‌. മണ്ണിര കമ്പോസ്റ്റ്, മഴ പന്തല്‍, ശലഭോദ്യാനം, നക്ഷത്രവനം, ഔഷധസസ്യങ്ങള്‍, പോളിഹൗസ്, തുമ്പിക്കുളം, സൗരോര്‍ജ  വൈദ്യുതി സംവിധാനം തുടങ്ങി 30ലധികം സംവിധാനങ്ങളാണ് ഈ ഉദ്യാനത്തിലുള്ളത്‌. 30,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് സംസ്ഥാന ഹരിത മിഷന്‍ പുരസ്കാരം.
  
 
പ്രധാന വാർത്തകൾ
Top