19 September Wednesday

അടിമാലിയിലെ ഓട്ടോ തൊഴിലാളികൾ 50,000 രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
അടിമാലി 
നവകേരളത്തെ പടുത്തുയർത്താൻ ഓട്ടോ തൊഴിലാളികളും. ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ(സിഐടിയു) അടിമാലി മേഖലാ കമ്മിറ്റിയിലെ തൊഴിലാളികൾ 50‌,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. തിങ്കളാഴ്ച ഇവർക്ക് ലഭിച്ച മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു. 
    ലഭിച്ച തുക യൂണിയൻ ഏരിയ പ്രസിഡന്റ് കെ എച്ച് സുൽഫി സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന‌്   കൈമാറി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, ഏരിയ സെക്രട്ടറി ടി കെ ഷാജി, ജില്ലാ കമ്മിറ്റിയംഗം എം എൻ മോഹനൻ, യൂണിയൻ ഏരിയ സെക്രട്ടറി പി ബി സജീവ്, പികെ ബഷീർ, സതീഷ് എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top