26 September Wednesday
മന്ത്രി എം എം മണി ഉദ‌്ഘാടനം ചെയ‌്തു

ഓണം‐ ബക്രീദ് ഖാദിമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

ഓണം‐ ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്‌ഘാടനം കട്ടപ്പനയിൽ മന്ത്രി എം എം മണി നിർവഹിക്കുന്നു

 ഇടുക്കി

കട്ടപ്പന ഗാന്ധി സ്‌ക്വയർ ഖാദി ഗ്രാമസൗഭാഗ്യയിൽ ഓണം‐ ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എം എം മണി നിർവഹിച്ചു. നഗരസഭാ ചെയർമാൻ മനോജ് എം തോമസ് അധ്യക്ഷനായി. ഖാദിബോർഡ് അംഗം ടി വി ബേബി ആദ്യവിൽപന നടത്തി. ഡിടിപിസി നിർവാഹക സമിതിയംഗം അനിൽ കൂവപ്ലാക്കൽ, ലീഡ് ബാങ്ക് മാനേജർ ജി രാജഗോപാലൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ പി സന്തോഷ്, ഖാദിബോർഡ് ഭരണവിഭാഗം ഡയറക്ടർ കെ എസ് പ്രദീപ്കുമാർ, ജില്ലാ പ്രോജക്ട് ഓഫീസർ ആന്റോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
         ഓണക്കാലത്ത് സംസ്ഥാനത്തെ 411 ഖാദിവ്യവസായ വിപണന കേന്ദ്രങ്ങൾ വഴി 63 കോടി രൂപയുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുകയാണ് ലക്ഷ്യം. 24 വരെയുള്ള വിപണനമേളയിൽ ഖാദി ഉൽപന്നങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും.
  ഓരോ ആയിരം രൂപയുടെ ഖാദി ഉൽപന്നങ്ങൾ വാങ്ങുമ്പോഴും ഒരു സമ്മാനകൂപ്പൺ നൽകും. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി മാരുതി വാഗൺ ആർ കാർ, രണ്ടാംസമ്മാനം ഒരാൾക്ക് അഞ്ച് പവൻ സ്വർണം, മൂന്നാംസമ്മാനം 14 ജില്ലകളിലും രണ്ടുപേർക്ക‌് ഒരു പവൻ വീതവും ലഭിക്കും. കൂടാതെ ഓരോ ജില്ലയിലും ആഴ്ചതോറും ഒരാൾക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകും. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് 50,000 രൂപയുടെ ക്രെഡിറ്റ് സൗകര്യവുണ്ട്. ജീവനക്കാരുടെ സൗകര്യത്തിനായി ഖാദി ഓണം‐ ബക്രീദ് വിൽപന കൗണ്ടർ എട്ടുമുതൽ കലക്ടറേറ്റിലും പ്രവർത്തിക്കും.
 
പ്രധാന വാർത്തകൾ
Top