22 November Thursday
ലൈഫ് പദ്ധതി

ആദ്യഗഡു മന്ത്രി എം എം മണി വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

 

 
 പീരുമേട്
അർഹതയുള്ളവർക്ക് വീട് നൽകാൻ എൽഡിഎഫ് സർക്കാർ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പീരുമേട് പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതിയുടെ ആദ്യഗഡു വിതരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻവർഷങ്ങളിൽ വിവിധ ഭവന നിർമാണ പദ്ധതികളിൽ വീട് ലഭിക്കുകയും എന്നാൽ നിർമാണം പൂർത്തീകരിക്കാൻ കഴിയാത്തവർക്ക് പദ്ധതിയിലൂടെ വീട് നിർമാണം പൂർത്തീകരിക്കാനുള്ള സഹായം സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. 
   ഇ എസ് ബിജിമോൾ എംഎൽഎ അധ്യക്ഷയായി. പദ്ധതിയുടെ ആദ്യഗഡു ധന സഹായം പീരുമേട് സ്വദേശിയായ ഇബ്രാഹിംകുട്ടി കല്ലാർ, അന്നാ ഭാഗ്യം ഗ്ലെൻമേരി, വിൻസന്റ് ഗ്ലെൻമേരി എന്നിവർക്ക് മന്ത്രി വിതരണം ചെയ്തു. കഴിഞ്ഞ വർഷം ഒമ്പത് വീടുകളുടെ നിർമാണ പ്രവർത്തനങ്ങളിൽ സഹകരിച്ച കുട്ടിക്കാനം മരിയൻ കോളേജ് എക്സ്റ്റൻഷൻ ഡിപ്പാർട‌്മെന്റിന് ചടങ്ങിൽ പ്രശംസാ പത്രം നൽകുകയും ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മോളിഡൊമിനിക്, വിജയകുമാരി ഉദയസൂര്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാകരൻ നീലാംബരൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ ദിനേശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു വടുതല എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുലേഖ സ്വാഗതവും സെക്രട്ടറി കെ ടി ഷാജി നന്ദിയും പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top