18 September Tuesday

അപ്രതീക്ഷിതമായി വിഐപി എത്തി; മുളചങ്ങാടയാത്ര ഉദ‌്ഘാടനവും നിർവഹിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

ആനക്കുഴി ഗാന്ധിനഗറിൽ നിന്നും മന്ത്രി എം എം മണി ചങ്ങാടത്തിൽ സഞ്ചരിക്കുന്നു

 

 
കട്ടപ്പന 
പ്രദേശവാസികൾക്ക് കൗതുകമായി അപ്രതീക്ഷിതമായെത്തിയ അതിഥി. ഒടുവിൽ ഉദ‌്ഘാടനവും നിർവഹിച്ചു. അയ്യപ്പൻകോവിൽ ആനക്കുഴി ഗാന്ധിനഗർ ഭാഗത്തുനിന്ന്  കുഴൽ പാലം ഭാഗത്തേക്ക് ചങ്ങാടത്തിൽ  വൈദ്യുതി മന്ത്രി എം എം മണി  എത്തിയതാണ‌്  പ്രദേശവസികൾക്ക് ആഹ്ലാദമായത‌്. 
  ഇടുക്കി ജലസംഭരണിയിൽ വെള്ളം നിറഞ്ഞതോടെ ആനക്കുഴി ഗാന്ധിനഗറിലെ പ്രദേശവാസികൾക്ക‌്  വെള്ളിലാംകണ്ടം ഭഗത്തേക്ക‌്  യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിവന്നു. ഈ സഹചര്യത്തിലാണ് അയ്യപ്പൻകോവിലിലെ സിപിഐ എം ഡിവൈഎഫ‌്ഐ പ്രവർത്തകരുടെ ശ്രമഫലമായി മുളചങ്ങാടം നിർമിച്ചത‌്. 50 ഓളം പ്രവർത്തകർ ഒരു ദിവസം കൊണ്ടുതന്നെ ചങ്ങാടം നിർമിച്ചു.
 മേരികുളത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ‌് മന്ത്രിയെത്തിയത‌്. പിന്നീട‌്ചങ്ങാടം കാണാനെത്തി. തിങ്കളാഴ‌്ച വൈകിട്ട‌് ഉദ‌്ഘാടനം ചെയ്യാനിരുന്ന ചങ്ങാടത്തിൽ  മന്ത്രി തന്നെ കയറി ഉദ‌്ഘാടനവും നിർവഹിച്ചു. മന്ത്രി എത്തിയതോടെ നൂറുകണക്കിന‌് പ്രദേശവാസികളും സ്ഥലത്തെത്തി. പഞ്ചായത്ത് വാഹനത്തിൽ ഗാന്ധിനഗറിൽ എത്തിയതോടെ പ്രദേശവാസികൾക്കും കൗതുമായി.പ്രദേശവസികളോട് കുശലാന്വേഷണം നടത്തുകയും ചെയ്യ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ‌് രാജൻ, അയ്യപ്പൻകോവിൽ പഞ്ചായത്ത‌് പ്രസിഡന്റ‌് എ എൽ ബാബു, ലോക്കൽ കമ്മിറ്റി സെക്രട്ടറി സുമോദ‌് ജോസഫ‌്, പഞ്ചായത്തംഗം അഭിലാഷ‌് മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു.
 
 
 
പ്രധാന വാർത്തകൾ
Top