13 November Tuesday

പി കെ എസ് ഇടുക്കി ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018
ചെറുതോണി
പികെഎസ് ഇടുക്കി ഏരിയ സമ്മേളനം അഭിമന്യു നഗറിൽ ജില്ലാ സെക്രട്ടറി കെ ജി സത്യൻ ഉദ്ഘാടനം ചെയ്തു. പി എസ് സുരേഷ് അധ്യക്ഷനായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ്, സിപിഐ എം  ഏരിയ സെക്രട്ടറി പി ബി സബീഷ്, കെ ജി ഗോപിനാഥ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എസ് മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈദ്യുതി മന്ത്രി എം എം മണി പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. 
     ജാതി വ്യവസ്ഥയെ ഇല്ലാതാക്കുന്നതിന് സംഘടിതമായ പരിശ്രമങ്ങൾ വേണമെന്നും പട്ടികജാതി‐വർഗ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ തനതായി ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദളിതർക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ജാതീയമായ വേർതിരിവുകളും സവർണ ജാതിക്കാർ ദളിതരെ ആക്രമിക്കുന്ന സംഭവങ്ങളും വർധിക്കുന്നത്‌ തടയണം. 
    കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ സ്വാധീനം നിമിത്തമാണ് ഇത്തരം അക്രമങ്ങൾ ഉണ്ടാകാത്തതെന്നും അദ്ദേഹം പറഞ്ഞു. 
ഭാരവാഹികൾ: പി എസ് സുരേഷ്(പ്രസിഡന്റ്), അംബികാ മാധവൻ, പി ആർ റെജി (വൈസ് പ്രസിഡന്റ്മാർ), എസ് മനോജ്(സെക്രട്ടറി), മനു തങ്കച്ചൻ, ശ്രീജ തങ്കച്ചൻ, എം എം പ്രദീപ് (ജോയിന്റ് സെക്രട്ടറിമാർ), കെ ജി ഗോപിനാഥ് (ട്രഷറർ).
 
പ്രധാന വാർത്തകൾ
Top