Top
23
Tuesday, January 2018
About UsE-Paper

കേന്ദ്രീയ വിദ്യാലയം: പുതിയ കെട്ടിട ഉദ്ഘാടനം 9 ന്

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

 ചെറുതോണി > പൈനാവ് കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  9 ന് രാവിലെ 10 ന് കേന്ദ്ര മാനവവിഭവശേഷി വികസന സഹമന്ത്രി ഡോ. സത്യപാല്‍ സിങ് നിര്‍വഹിക്കുമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എംപി അറിയിച്ചു. 

     13 കോടി 15 ലക്ഷം രൂപയുടെ കേന്ദ്ര ഫണ്ട് ചെലവഴിച്ചാണ് സ്കൂള്‍ കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. 40,000 ചതുരശ്രയടി വിസ്താരത്തിലുള്ള എല്ലാ സൌകര്യങ്ങളോടും കൂടിയ സ്കൂള്‍ കെട്ടിടമാണ് പണി കഴിപ്പിച്ചിട്ടുള്ളത്. 11,000 ചതുരശ്രയടി വിസ്താരത്തിലാണ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മിച്ചിട്ടുള്ളത്. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ പെയിന്റിങ് ഉള്‍പ്പെടെയുള്ള അവസാനഘട്ട ജോലികള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും എംപി പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി  രവീന്ദ്രനാഥ്, വൈദ്യുതി മന്ത്രി എം എം മണി, ജില്ലയിലെ എംഎല്‍എമാര്‍, കലക്ടര്‍, മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. 
       ഒന്നാം ക്ളാസ് മുതല്‍ 12-ാം ക്ളാസ് വരെയുള്ള 800 വിദ്യാര്‍ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 43 അധ്യാപകരും ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് കലക്ടറുടെ അധ്യക്ഷതയില്‍ അടിയന്തരയോഗംചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കേന്ദ്രീയ വിദ്യാലയം ഡെപ്യൂട്ടി കമീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എംപി അറിയിച്ചു. 

Related News

കൂടുതൽ വാർത്തകൾ »