25 September Tuesday

മൂന്നാർ സർവീസ് സഹ. ബാങ്ക് 6 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
മൂന്നാർ 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നാർ സർവീസ് സഹകരണ ബാങ്ക് ആറുലക്ഷം രൂപ നൽകി. ബാങ്കിന്റെ വിഹിതമായി അഞ്ച് ലക്ഷം രൂപയും ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുമാണ് നൽകിയത്.
     ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ബേബി പോളിൽനിന്നും തുകയ്ക്കുള്ള ചെക്ക് പ്രസിഡന്റ് കെ വി ശശി ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി ശശികുമാർ, എ രാജേന്ദ്രൻ, ആർ ഈശ്വരൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top