21 September Friday
പുനർനിർമാണത്തിന‌് നാടൊന്നാകെ

മഹാശുചീകരണയജ്ഞം പങ്കാളികളായത് പതിനായരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

 
 
ഇടുക്കി
ദുരിതപ്രളയത്തിൽ തകർന്നടിഞ്ഞ ജില്ലയെ ശുചീകരിക്കാൻ പതിനായിരങ്ങൾ പങ്കെടുത്ത് മഹാശുചീകരണ യജ്ഞം. കലക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശുചീകരണ യജ്ഞം നടത്തിയത്. നാടും നഗരവും വൃത്തിയാക്കി പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന‌്  കൂട്ടായപരിശ്രമമാണ‌് നടന്നത‌്. സർക്കാർ  ഉദ്യോഗസ്ഥരും പൊതുജനങ്ങളും ശുചീകരണ യജ്ഞത്തിൽ കൈകോർത്തു. 
   നവകേരള സൃഷ്ടിയുടെ ഭാഗമായ ശുചീകരണത്തിൽ ജോയ്‌സ്‌ ജോർജ‌് ‌എംപി, കലക്ടർ കെ ജീവൻബാബു, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങി എല്ലാവിഭാഗം ജനങ്ങളും അണിനിരന്നു.   ഇതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പൊതുജനങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ, സാംസ‌്കാരിക സംഘടനാ പ്രവർത്തകർ യുവാക്കൾ, വിദ്യാർഥികളുൾപ്പെടെ ഉള്ളവർ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 
    എല്ലാ മേഖലയിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഹൈറേഞ്ച് മേഖലയിൽ കുടിയേറ്റകാലത്തെ കൂട്ടായ്മയുടെ ഓർമപ്പെടുത്തൽ കൂടിയായി  ഒത്തൊരുമിച്ചുള്ള പ്രവർത്തനം. പ്രധാന ടൗണുകൾ മുതൽ ഉൾഗ്രാമവീടുകൾവരെ ശുചീകരിച്ചു. ജില്ലയിലെ എല്ലാ പഞ്ചാത്തുകളിലും രാവിലെ എട്ടിന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വീടുകളിൽ ഇടിഞ്ഞുവീണ മണ്ണ‌്, കുടിവെള്ളസ്രോതസ്സുകൾ എന്നിവയെല്ലാം വൃത്തിയാക്കി. എലിപ്പനി പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top