23 September Sunday
കരനെൽ കൃഷിയിൽ നൂറുമേനി

കൂട്ടാറിൽ കൊയ്‌ത്തുപാട്ടിന്റെ താളം

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018
 
കൂട്ടാർ 
കൂട്ടാർ സഹകരണ ബാങ്ക‌് കരുണാപുരം കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ കരനെൽകൃഷിയുടെ വിളവെടുപ്പ‌് നടന്നു. പരമ്പരാഗത കൊയ‌്ത്തുപാട്ടിന്റെ ഇൗണത്തിലാലിരുന്നു പാടത്ത‌് വിളവെടുപ്പ‌്. അന്യമായിക്കൊണ്ടിരിക്കുന്ന കരനെൽകൃഷി പ്രോത്സാഹിപ്പിക്കാനായാണ‌് ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ‌്മയിൽ കൃഷി ഇറക്കിയത‌്. 
   കൂട്ടാറിലുള്ള 60 സെന്റ‌് സ്ഥലത്തായിരുന്നു കൃഷി. കൃഷിഭവനാണ‌് വിത്ത‌് നൽകിയത‌്. ഏട്ട‌ുമാസം മുമ്പ‌് നട്ടവിത്തിന‌് നല്ല വിളവാണ‌് കിട്ടിയത‌്. തികച്ചും ജൈവരീതിയിലാണ‌് കൃഷി. വിളവെടുപ്പ‌് ബാങ്ക‌് പ്രസിഡന്റ‌് കെ ഡി ജയിംസ‌് ഉദ‌്ഘാടനം ചെയ‌്തു. സെക്രട്ടറി കെ ജി സുരേഷ‌്കുമാർ,  ഡയറക്ടർ ബോർഡംഗങ്ങൾ എന്നിവർ സംസാരിച്ചു. 
     ബാങ്കിന്റെ നേതൃത്വത്തിൽ മൂങ്കിപ്പള്ളത്ത‌് പ്രവർത്തിക്കുന്ന മഴമറക്കൃഷിയിടത്തിൽ നിന്ന‌ുള്ള അത്യുൽപാദനശേഷിയുള്ള കുരുമുളക‌് വള്ളിയും ജൈവപച്ചക്കറി ഉൽപന്നങ്ങളും വിതരണം ചെയ‌്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top