19 September Wednesday

മൂന്നാറിൽ സ‌്ഫോടക വസ്‌തുക്കൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018
മൂന്നാർ
അനധികൃതമായി കണ്ടെത്തിയ ഷെഡിൽ റവന്യൂവകുപ്പ് നടത്തിയ പരിശോധനയിൽ സ‌്ഫോടക വസ്തുക്കൾ കണ്ടെത്തി. മൂന്നാർ ഹെഡ്വാർക്ക്സ് അണക്കെട്ടിനുസമീപം പോതമേട് റോഡിൽ നിർമിച്ച ഷെഡിലാണ് സ‌്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 11 ജലാറ്റിൻ സ്റ്റിക്കുകൾ, മൂന്ന് ഡിറ്റർ നൈറ്ററുകൾ, വെടി ഉപ്പുകൾ എന്നിവ ഷെഡിൽ നിന്നും കണ്ടെത്തി. 
    രഹസ്യ വിവരത്തെ തുടർന്ന് ദേവികുളം സ‌്പെഷ്യൽ തഹസിൽദാർ ശ്രീകുമാർ, മൂന്നാർ എസ്ഐ ഇ എം സജീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.  അണക്കെട്ടിനു കുറച്ചകലെ കണ്ടെത്തിയ വെടിക്കോപ്പുകൾ അതീവ ഗൗരവത്തോടുകൂടിയാണ് ഉദ്യോഗസ്ഥർ കാണുന്നത്‌. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top