19 October Friday

പീരുമേട്ടിൽ രണ്ടാംഘട്ട ലൈഫ് പദ്ധതിക്ക‌് ഇന്ന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

 

ഇടുക്കി
സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് ഭവന പദ്ധതിയുടെ പീരുമേട് പഞ്ചായത്തിലെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ‌്ച തുടക്കമാകും. പഞ്ചായത്തിലെ രണ്ടാംഘട്ട ലൈഫ‌് ഭവന പദ്ധതയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ആദ്യഗഡു വിതരണം ശനിയാഴ‌്ച പകൽ മൂന്നിന‌് മന്ത്രി എം എം മണി ഉദ‌്ഘാടനം ചെയ്യും. പീരുമേട് എസ്എംഎസ് ക്ലബ‌് ഹാളിൽ നടക്കുന്ന ഉദ്ഘാടനയോഗത്തിന് ഇ എസ‌് ബിജിമോൾ എംഎൽഎ അധ്യക്ഷനാകും
സ്വന്തമായി ഭൂമിയുള്ളഭവനരഹിതർക്കാണ് രണ്ടാംഘട്ട പദ്ധതിയിലുടെ വീട് നിർമിച്ചുനൽകുന്നത്. ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃലിസ്റ്റിൽ ഇത്തവണ 491 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. പട്ടികജാതി 170, പട്ടികവർഗം 12 വിഭാഗങ്ങളുൾപ്പെടെ 240 കുടുംബങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. 96 ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം ലൈഫ് പദ്ധതി ഒന്നാംഘട്ടത്തിലുൾപ്പെടുത്തി പീരുമേട് പഞ്ചായത്തിലെ 38 കുടുബങ്ങൾക്ക് ഭവനം നിർമിച്ചുനൽകാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ടി എസ‌് സുലേഖ പറഞ്ഞു.
യോഗത്തിൽ അഴുത ബ്ലോക്ക‌് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് മുഖ്യപ്രഭാഷണം നടത്തും. പീരുമേട് പഞ്ചായത്ത് വൈസ‌് പ്രസിഡന്റ‌് രാജു വടുതല പദ്ധതി വിശദീകരിക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top