21 April Saturday
ജനകീയ വിചാരണ യാത്രയില്‍

യൂത്ത്കോണ്‍ഗ്രസുകാര്‍ ദേശീയപതാക കെട്ടി: സിപിഐ എം പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

 ചെറുതോണി > യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലമെന്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ വിചാരണ യാത്രയില്‍ ദേശീയ പതാക ഉപയോഗിച്ചത് വിവാദമാകുന്നു. സംഭവത്തില്‍ സിപിഐ എം പ്രതിഷേധിച്ചു.  കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദത്തില്‍ ജോയ്സ് ജോര്‍ജ് എംപിക്കും, സംസ്ഥാന സര്‍ക്കാരിനുമെതിരെ നടത്തുന്ന യാത്ര കുടിയേറ്റ ജനത എഴുതി തള്ളിയതാണ്. അടിമാലി കമ്പിളികണ്ടത്ത് ചൊവ്വാഴ്ച നടന്ന സ്വീകരണയോഗത്തിന്റെ ഭാഗമായാണ് ടൌണില്‍ യൂത്ത് കോണ്‍ഗ്രസ് പതാകയ്ക്കൊപ്പം ദേശീയ പതാക കെട്ടിയത്. 

   സ്വീകരണ ചടങ്ങില്‍ ദേശീയപതാക പാര്‍ടി പതാകയോടൊപ്പം കെട്ടിയത് ശ്രദ്ധയില്‍പ്പെട്ട വെള്ളത്തൂവല്‍ പൊലീസ് പകല്‍ 12.30 ഓടെ സ്ഥലത്തെത്തി പതാക അഴിപ്പിച്ച് മാറ്റുകയായിരുന്നു. പാര്‍ടി പരിപാടിയുടെ പേരില്‍ ദേശീയ പതാകയെ അപമാനിച്ച നടപടിയില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.  ജനപങ്കാളിത്തമില്ലാതെ നിറംമങ്ങിയ ജാഥയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയപതാകയെ അപമാനിച്ചതും ഏറെ അവമതിപ്പുണ്ടാക്കി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top