17 November Saturday

തേക്കടിയിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

 
 കുമളി
ദിവസങ്ങളായി തുടർന്ന നിരോധനത്തിനുശേഷം തേക്കടിയിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു. കനത്ത മഴയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ബോട്ടിങ് ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ വിനോദ സഞ്ചാര പരിപാടികളും നിർത്തിവച്ചത്. 
മഴമാറിയതോടെ ഒരാഴ്ച മുമ്പുതന്നെ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ശനിയാഴ്ച മുതലാണ് ബോട്ടിങ് ആരംഭിക്കാൻ കലക്ടർ അനുമതി നൽകിയത്. ബോട്ടിങ് നിർത്തിയതോടെ കുമളിയിലും തേക്കടിയിലും പ്രതിസന്ധി രൂക്ഷമായിരുന്നു. ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ആഴ്ചകളായി പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. വിവിധ മേഖലകളിൽ പണിയെടുത്തിരുന്ന നൂറുകണക്കിന് പേരാണ് കുമളിയിൽനിന്നും മടങ്ങിപ്പോയത്.
ബോട്ടിങ് നിർത്തിയ വേളയിൽ കാൽനടയായി പോകുന്നവരെപോലും അധികൃതർ ചെക്പോസ്റ്റിൽ നിന്നും തേക്കടിയിലേക്ക് കടത്തിവിട്ടിരുന്നില്ല. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ബോട്ടിങ് പുനരാരംഭിച്ചത്. നാമമാത്ര വിനോദ സഞ്ചാരികൾ മാത്രമാണ് അതിനെ തുടർന്ന് തേക്കടിയിൽ എത്തിയത്. വനംവകുപ്പ് 2017 മാർച്ചിൽ തേക്കടിയിലെ വാഹന പാർക്കിങ് അടച്ചുപൂട്ടിയതിനുശേഷം വിനോദ സഞ്ചാര മേഖലയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇതിനെ തുടർന്ന് സഞ്ചാരികൾ തേക്കടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു. അതിന് പിന്നാലെയാണ് ദീർഘനാൾ ബോട്ടിങ് പൂർണമായും നിർത്തിയിട്ടത്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top