23 September Sunday

വിദ്യാർഥികൾക്ക‌് സാന്ത്വന സഹായം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

 
അടിമാലി 
കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട അടിമാലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് അധ്യാപകരും വിദ്യാർഥികളും സമാഹരിച്ച സാന്ത്വന സഹായം നൽകി. സ്കൂളിലെ പതിനഞ്ച് കുട്ടികൾക്കാണ് അധ്യാപകരും വിദ്യാർഥികളും മറ്റ് ജീവനക്കാരും ചേർന്ന് സഹായം നൽകിയത്. 
    5000 രൂപ വീതം ധനസഹായം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജ് വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് എം കമറുദീൻ അധ്യക്ഷനായി. പി എൻ അജിത, സുനു രാമകൃഷ്ണൻ, പി വി സാജൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ ടി സാബു സ്വാഗതവും പ്രധാനാധ്യാപിക കെ ആർ സുനത നന്ദിയും പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
Top