18 November Sunday

വര്‍​ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷം ശക്തിപ്പെടണം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

പാർടി അംഗങ്ങളിൽ നിന്നുള്ള സംഭാവനയുടെ ആദ്യഗഡു സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഏറ്റുവാങ്ങുന്നു

 നെടുങ്കണ്ടം

വർ​ഗീയതയെ ഫലപ്രദമായി ചെറുക്കാൻ ഇടതുപക്ഷം കൂടുതൽ കരുത്താർജിക്കണമെന്ന‌് മന്ത്രി എം എം മണി പറഞ്ഞു. നെടുങ്കണ്ടത്ത് സിപിഐ എം ഏരിയ കമ്മിറ്റി ഒാഫീസിനുവേണ്ടി നിർമിക്കുന്ന അനീഷ് രാജൻ സ‌്മാരക മന്ദിരത്തിന‌് ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതിസങ്കീർണമായ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത‌്.ബിജെപി ഭരണത്തിൽ മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ അതിക്രമങ്ങളും കൂട്ടക്കൊലയും രാജ്യത്ത് വർധിച്ചുവരികയാണ‌്. 
സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ വർ​ഗീയ ലഹളകളിൽ ലക്ഷക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. കോൺ​ഗ്രസ് എന്നും വർ​​ഗീയ ശക്തികളോട് മൃതുസമീപനമാണ് എക്കാലത്തും സ്വീകരിക്കുന്നത്. ഭൂരിപക്ഷ വോട്ടിൽ കണ്ണുവെച്ചാണ്‌ അവർ ഇൗ സമീപനം സ്വീകരിച്ചത്. ഗാന്ധിജിക്കും നെഹ‌്റുവിനും ജന്മം നൽകിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയശക്തികൾ അഴിഞ്ഞാടുകയാണ‌്. യുഡിഎഫ‌് അധികാരത്തിലിരുന്നപ്പോഴാണ‌് മാറാട് കലാപം ഉൾപ്പടെ ഇവിടെ അരങ്ങേറിയത‌്. ഇടതുപക്ഷം ശക്തമായതുകൊണ്ടാണ‌് കേരളത്തിൽ വർഗീയ ശക്തികൾക്ക‌് വേരുറപ്പിക്കാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.  
 വർ​ഗീയതയ‌്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാലാണ് പിണറായിക്കെതിരെ സംഘപരിവാർ ശക്തികൾ തിരിയുന്നതെന്നും മന്ത്രി എം എം മണി പറഞ്ഞു.   
പ്രധാന വാർത്തകൾ
Top