24 September Monday

ഇടമലക്കുടിയിൽ കാട്ടാനക്കൂട്ടം ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018
മൂന്നാർ
ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇരുപ്പല്ല് കുടി, മുളക് തറ, കീഴ്പത്തം, മേൽവളയം തുടങ്ങിയ കുടികളിൽ എത്തിയ കാട്ടാനക്കൂട്ടമാണ‌് ഏക്കർ കണക്കിന് കൃഷികൾ നശിപ്പിച്ചത‌്. പത്തോളം വരുന്ന കാട്ടാന സംഘമാണ് ജനങ്ങൾക്ക് ഭീഷണിയായി തീർന്നിരിക്കുന്നത്. വൈകിട്ട് നാല് കഴിഞ്ഞാൽ കുടികളിൽനിന്നും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കാട്ടാനകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട‌് നാട്ടുകാർ നിരവധി പരാതി നൽകിയിരുന്നെങ്കിലും വനംവകുപ്പ‌് ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. 
     കാട്ടാനകളെ ഓടിക്കാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്നും അടിയന്തരമായി നടപടിയുണ്ടാകണമെന്നും നശിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകണമെന്നും  ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദരാജ് ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top