16 October Tuesday

ജില്ലാ സമ്മേളന വിളംമ്പരമായി പതാക ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

സിപിഐ എം ജില്ലാ സമ്മേളന പതാകദിനത്തില്‍ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നു

 കട്ടപ്പന > ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി ജനുവരി 8, 9, 10 തീയയതികളില്‍ കട്ടപ്പനയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ വിളംമ്പരമായി പതാക ദിനാചരണം. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയിലെത്തുന്ന ജില്ലാ സമ്മേളനത്തിന് ആവേശം വിതച്ചാണ് കട്ടപ്പന ഏരിയയില്‍ ഉള്‍പ്പെടെ പതാക ദിനാചരണം നടന്നത്. കട്ടപ്പന ഏരിയയിലെ 7 ലോക്കല്‍ കേന്ദ്രങ്ങളിലും 101 ബ്രാഞ്ച് കേന്ദ്രങ്ങളിലും തൊഴിലാളി കേന്ദ്രങ്ങളിലും  പതാക ഉയര്‍ത്തി. സമ്മേളനത്തിന്റെ വിളംബരമായി മാറിയ പതാകദിനത്തില്‍ ജില്ലയിലെ വിവിധ മേഖലകളിലുള്ള നേതാക്കളും പാര്‍ടിയംഗങ്ങളും പ്രവര്‍ത്തകരും പങ്കാളികളായി. ബ്രാഞ്ച് കേന്ദ്രങ്ങളിലും തൊഴിലാളി കേന്ദ്രങ്ങളിലും രാവിലെ തന്നെ പതാക ഉയര്‍ത്തി. കട്ടപ്പനയില്‍ സൌത്ത്- നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ടൌണില്‍ കരോള്‍ ഗാനത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പതാക ദിനാചരണം നടന്നത്. 

   കട്ടപ്പന ടൌണ്‍ഹാള്‍ പരിസരത്തു നിന്നും പ്രവര്‍ത്തകര്‍ പ്രകടനമയെത്തി ടൌണിലെ എല്ലാ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. ഏരിയകമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ എസ് മോഹനന്‍, കണ്‍വീനര്‍ വി ആര്‍ സജി, ട്രഷറര്‍ എന്‍ ശിവരാജന്‍, എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, വി കെ സോമന്‍ എന്നിവര്‍ ടൌണിലെ വിവിധ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. 
      വണ്ടന്‍മേട് ഏരിയ കമ്മിറ്റി ഓഫീസില്‍ സെക്രട്ടറി ടി എസ് ബിസി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഏരിയയിലെ എല്ലാ പാര്‍ടി കേന്ദ്രങ്ങളിലും തൊഴിലാളി കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റിയംഗം കെ ആര്‍ സോദരന്‍, പി സി തങ്കച്ചന്‍, ഏരിയ, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top