17 November Saturday

തേവാരത്ത് ഒറ്റയാനെ പിടികൂടാൻ കുങ്കി ആനകളെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018
മറയൂർ
തേവാരത്ത് ഒമ്പത് പേരെ കൊന്ന ഒറ്റയാനെ പിടികൂടാൻ കുങ്കി ആനകളെത്തി. തമിഴ്നാട് തേനി ജില്ലയിൽ തേവാരത്ത് ജനവാസ മേഖലയിലും കൃഷിയിടത്തിലുമിറങ്ങി നാലുപേരെ കൊന്ന കൊലകൊമ്പനെ പിടികൂടാൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചു. വാൾപ്പാറ ടോപ്പ് സ്ലിപ്പ് ആന സങ്കേതത്തിൽ നിന്നും കലീം, മാരിയപ്പൻ എന്നീ കുങ്കി ആനകളെ തേവാരത്ത് എത്തിച്ചു. കഴിഞ്ഞ ജൂൺ 12നാണ് ഏറ്റവും അവസാനം പെരുമ്പുവെട്ടിയിലെ കൃഷിയിടത്തിലെ കുടിലിൽ കാവലിരുന്ന 55 വയസ്സുള്ളയാളെ ഒറ്റയാൻ ആക്രമിച്ചു കൊന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഒറ്റയാന്റെ നീക്കങ്ങൾ ആനമല കടുവ സങ്കേതത്തിൽനിന്നെത്തിയ അഞ്ചംഗ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. 
     തേവാരത്തെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് മുഖ്യവനപാലകൻ കൊലകൊമ്പനെ പിടികൂടാൻ ഉത്തരവിട്ടത്. ആദ്യഘട്ടത്തിൽ കുങ്കി ആനകളെ ഉപയോഗിച്ച് കേരളത്തിലെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലേക്ക് വിടാനുള്ള ശ്രമമാണ് ചെയ്യുക. 20 ദിവസങ്ങൾക്കകം വീണ്ടും ഒറ്റയാൻ തേവാരത്ത് എത്തിയാൽ പിടികൂടി മുതുമല വനമേഖലയിൽ എത്തിക്കാനാണ് വനം വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്. 
ബുധനാഴ്ച മുതൽ കൊലകൊമ്പനെ പിടികൂടാനുള്ള ശ്രമം ആരംഭിക്കും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top