20 November Tuesday
സംഘാടകസമിതിയായി

മാർട്ടിൻ ജേക്കബ് അനുസ്മരണം 14 ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

 കരിമണ്ണൂർ 

ദേശാഭിമാനി സബ് എഡിറ്ററായിരുന്ന മാർട്ടിൻ ജേക്കബിന്റെയും സുഹൃത്ത് അഷറഫിന്റെയും അനുസ്മരണം ആഗസ്ത‌് 14ന് സമുചിതമായി ആചരിക്കും. സിപിഐ എം നെയ്യശേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ തൊമ്മൻകുത്തിലാണ‌് അനുസ‌്മരണം.
 1998 ആഗസ്ത് 15ന് അടിമാലിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സ്നേഹ ജ്വാല റിപ്പോർട്ട് ചെയ്യുന്നതിന് മാർട്ടിൻ സുഹൃത്ത് അഷറഫിനൊപ്പം അടിമാലിയിലേക്ക് പോകുന്ന വഴി നേര്യമംഗലത്തിന് സമീപം വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. 
അനുസ്മരണ സമ്മേളന നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. രഞ്ചു രാജൻ അധ്യക്ഷനായി. യോഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റോഷൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: രഞ്ചു രാജൻ(ചെയർമാൻ), സോണി മാത്യു(വൈസ് ചെയർമാൻ), മുഹമ്മദ് റോഷൻ(കൺവീനർ), എം ബിനു(ജോയിന്റ് കൺവീനർ). പഞ്ചായത്തംഗം ബീന സോമൻകുഞ്ഞ്(രക്ഷാധികാരി).  
 
പ്രധാന വാർത്തകൾ
Top