Top
18
Monday, December 2017
About UsE-Paper

മുഖ്യമന്ത്രിയുടെ ചികിത്സാദുരിതാശ്വാസനിധി: കോതമംഗലത്ത് 68 ലക്ഷം രൂപ നല്‍കി

Thursday Nov 30, 2017
വെബ് ഡെസ്‌ക്‌

കോതമംഗലം > മുഖ്യമന്ത്രിയുടെ ചികിത്സ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായ വിതരണത്തില്‍ സംസ്ഥാനത്ത് ഒന്നാമതായി കോതമംഗലം മണ്ഡലം. മണ്ഡലത്തില്‍ ഏഴാം ഘട്ടമായി 368 പേര്‍ക്ക് 65 ലക്ഷം രൂപ വിതരണം നടത്തി. ധനസഹായ വിതരണോദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദാ സലീം അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ബെന്നി പോള്‍, പി കെ മൊയ്തു, ജില്ലാ പഞ്ചായത്ത് അംഗം കെ എം പരീത്, ബ്ളോക്ക് വൈസ്പ്രസിഡന്റ് വിന്‍സന്റ് ഇല്ലിക്കല്‍, ബ്ളോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ വി രാജേഷ്, സലില്‍ ജോണ്‍, ബിന്ദു ജയകുമാര്‍, അംഗങ്ങളായ ഒ ഇ അബ്ബാസ്, സെബാസ്റ്റ്യന്‍ പറമ്പില്‍, എം എന്‍ ശശി, ഷീല കൃഷ്ണന്‍കുട്ടി, ജെസിമോള്‍ ജോസ്, കൌണ്‍സിലര്‍ കെ വി തോമസ്, തഹസീല്‍ദാര്‍ ആര്‍ രേണു, അഡീ. തഹസീല്‍ദാര്‍ വിജയന്‍, വിവിധ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ വില്ലേജുകളില്‍നിന്നായി 368 പേര്‍ക്കാണ് ധനസഹായം ലഭ്യമായത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഏഴ് ഘട്ടങ്ങളായി 2295 പേര്‍ക്ക് മൂന്നുകോടി 52 ലക്ഷം രൂപ സഹായമനുവദിച്ചെന്നും സംസ്ഥാനതലത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ചികിത്സാസഹായം അനുവദിച്ച മണ്ഡലമായി കോതമംഗലം മാറിയെന്നും എംഎല്‍എ പറഞ്ഞു. ചികിത്സാനിധിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എംഎല്‍എ ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.