15 October Monday

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്: മത്സരം പൊടിപാറി

വെബ് ഡെസ്‌ക്‌Updated: Sunday Oct 29, 2017

കോലഞ്ചേരി > ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് കോലഞ്ചേരി ഉപജില്ലാതല മത്സരം വെണ്ണിക്കുളം സെന്റ് ജോര്‍ജസ്, ഗവ. ജെബിഎസ് എന്നിവിടങ്ങളില്‍ നടന്നു. ഗവ. ജെബിഎസില്‍ ചേര്‍ന്ന സമ്മേളനം ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപോലീത്ത ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ സി പൌലോസ് അധ്യക്ഷനായി. സമാപനസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി ബി ദേവദര്‍ശനന്‍ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ഉപജില്ലാ പ്രസിഡന്റ് സി കെ രാജന്‍ അധ്യക്ഷനായി. എഇഒ പി വി സുരേഷ് സമ്മാനങ്ങള്‍ വിതരണംചെയ്തു.

പെരുമ്പാവൂര്‍ > ദേശാഭിമാനി അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം ഗവ. ബോയ്സ് എല്‍പി സ്കൂളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കെ ഇ നൌഷാദ് അധ്യക്ഷനായി. സമാപന സമ്മേളനം എംജി സര്‍വകലാശാല സിന്‍ഡിക്കറ്റംഗം ഡോ. അജി സി പണിക്കര്‍ ഉദ്ഘാടനംചെയ്തു. അങ്കമാലി > ദേശാഭിമാനി അക്ഷരമുറ്റം അങ്കമാലി ഉപജില്ലാ ക്വിസ് മത്സരം റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ ഉദ്ഘാടനംചെയ്തു. അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂളിലായിരുന്നു മത്സരം. സംഘാടകസമിതി ചെയര്‍മാന്‍ സജി വര്‍ഗീസ് അധ്യക്ഷനായി. സമാപന സമ്മേളനത്തില്‍ സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ അംഗം ടി പി വേലായുധന്‍ അധ്യക്ഷനായി. സജി വര്‍ഗീസും, ജി തുളസീധരനും സമ്മാനങ്ങള്‍ വിതരണംചെയ്തു.

വിജയികള്‍
കോലഞ്ചേരി
ഹയര്‍ സെക്കന്‍ഡറി വിഭാഗം- വെണ്ണിക്കുളം സെന്റ് ജോര്‍ജസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സി എസ് കാര്‍ത്തിക, വടവുകോട് ആര്‍എംഎച്ച്എസ്എസിലെ ടി ആര്‍ ഹരികൃഷ്ണന്‍, മോറയ്ക്കാല സെന്റ് മേരീസിലെ അലീന ഏലിയാസ്, കടയിരുപ്പ് ഗവ. എച്ച്എസ്എസിലെ പി എസ് ആഷിഖ് എന്നിവര്‍ യഥാക്രമം
ഹൈസ്കൂള്‍ വിഭാഗം- മിഥുന്‍ ജെയിംസ് (കടയിരുപ്പ് ഗവ. ഹയര്‍സെക്കന്‍ഡറി), ടി ആര്‍ സഞ്ജയ് കൃഷ്ണന്‍ (വടവുകോട് രാജര്‍ഷി), ഭൂമിക നാരായണന്‍ (തിരുവാണിയൂര്‍ സെന്റ് ഫിലോമിനാസ്), അലന്‍ പോള്‍ (മോറയ്ക്കാല സെന്റ് മേരീസ്).
യുപി- പ്രതിഭ‘പ്രതാപന്‍ (എസ്ആര്‍വി, മഴുവന്നൂര്‍), അശ്വജിത്ത് സുരേഷ് (കടമറ്റം ഗവ. യുപിഎസ്), വി എച്ച് മഹ്ബൂബ, കെ എസ് പ്രസാദ് (ഞാറല്ലൂര്‍ ബേത്ലഹേം).
എല്‍പി- ശ്രാവണ്‍ സുനില്‍ (കടയ്ക്കനാട് എംടിഎല്‍പി), അര്‍ജുന്‍ ഗോപാലകൃഷ്ണന്‍, ബേസില്‍ സാജു (നെല്ലാട് സെന്റ് തോമസ്), എം എ അശ്വിന്‍ (മാമല എസ്എന്‍ എല്‍പിഎസ്).
പെരുമ്പാവൂര്‍
എല്‍പി വിഭാഗം- ജെ നവനീത (കോടനാട് ഗവ. എല്‍പി സ്കൂള്‍), അമല്‍ ബിനോയ് (വളയന്‍ചിറങ്ങര ഗവ. എല്‍പി സ്കൂള്‍), ജോയേല്‍ ബാബു (വാണിയപ്പിള്ളി ഗവ. എല്‍പി സ്കൂള്‍),  മാക്സല്‍ സിബി (വളയന്‍ചിറങ്ങര ഗവ. എല്‍പി സ്കൂള്‍).
യുപി- അക്ഷയ കെ സുരേഷ് (അകനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), കെ എ ആനന്ദന്‍ (വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ജെ ഗൌതമി (വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), അന്നമരിയ എല്‍ദോസ്  (ഐമുറി ഗവ. യുപി സ്കൂള്‍).
 ഹൈസ്കൂള്‍- ആനന്ദ് എസ് നായര്‍ (വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ആദിത്യന്‍ ശ്രീജിത്ത് (ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), എസ് ഗൌരി (വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ജി ശിവപ്രിയ (ഒക്കല്‍ ശ്രീ നാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍).
ഹയര്‍ സെക്കന്‍ഡറി- പ്രവീണ പ്രദീപ് (വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), എസ് ഗോവിന്ദരാമന്‍ (ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), സാന്ദ്ര ബിജു (കുറുപ്പംപടി എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), അശ്വതി പി അശോകന്‍ (വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍).
അങ്കമാലി > ദേശാഭിമാനി അക്ഷരമുറ്റം അങ്കമാലി ഉപജില്ലാ ക്വിസ് വിവിധ വിഭാഗങ്ങളില്‍ ഒന്നുമുതല്‍ നാലുവരെ സ്ഥാനങ്ങള്‍ നേടിയവരുടെ പേര് യഥാക്രമം ചുവടെ
സച്ചിന്‍ സജീവ് (ബിഎച്ച്എസ് കാലടി), ജോബിന്‍ പി രാജ് (സെന്റ് തോമസ് എച്ച്എസ് മലയാറ്റൂര്‍), പ്രിഫിന്‍ രാജപ്പന്‍ (സെന്റ് തോമസ് എച്ച്എസ്എസ് മലയാറ്റൂര്‍), അഞ്ജലി ദിലീപ്കുമാര്‍ (ജിഎച്ച്എസ്എസ് മഞ്ഞപ്ര).
ഹൈസ്കൂള്‍ - വി എസ് വിനയ് (ബിഎച്ച്എസ് കാലടി), ലക്ഷ്മി അനില്‍കുമാര്‍ (ജിഎച്ച്എസ് പാലിശേരി), കെ എസ് ശ്രീഹരി (സ്റ്റാര്‍ ജിസസ് എച്ച്എസ് കറുകുറ്റി), എസ് ഗസല്‍ (എസ്എന്‍ഡിപിഎച്ച്എസ് നീലീശ്വരം).
യുപി - സി സിദ്ധാര്‍ഥ് (ജിഎച്ച്എസ് പാലിശേരി), ടി എസ് കല്യാണി (എംജിഎംജിഎച്ച്എസ്എസ് നായത്തോട്), പാര്‍വതി ബിജീഷ് (ജിഎച്ച്എസ് പാലിശേരി), കെ ബി അര്‍ജുന്‍ (ജിഎച്ച്എസ്എസ് പുളിയനം).
എല്‍പി - ഉമറുള്‍ ഫറൂഖ് (ജിഎല്‍പിഎസ് കുന്ന് വയല്‍), ജാസിം അഹമ്മദ് (ജിജെബിഎസ് കുന്നുകര) ആദര്‍ശ് ഉണ്ണി (സെന്റ് മേരീസ് എല്‍പിഎസ് അങ്കമാലി), അമീന്‍ ത്വാഹ (ഗവ. ജെബിഎസ് കുന്നുകര).
ആര്‍ ഹരികൃഷ്ണന്‍, എം ബേബി ഗിരിജ, കെ ബി പ്രകാശ്, ഹൃഷികേശ് വര്‍ഗീസ് എന്നിവര്‍ വിദ്യാര്‍ഥികളുടെ മത്സരത്തില്‍ ക്വിസ് മാസ്റ്റര്‍മാരായിരുന്നു രക്ഷാകര്‍ത്താക്കളുടെ മത്സരത്തില്‍ ക്വിസ് മാസ്റ്റര്‍ പി എല്‍ കഴ്സണും.

പ്രധാന വാർത്തകൾ
Top