21 September Friday

പ്രളയം: കാലടിയിൽ വിവരശേഖരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


കാലടി    
കാലടി പഞ്ചായത്തിൽ പ്രളയം ബാധിച്ച 17 വാർഡുകളിലെയും വീടുകളുടെ കണക്കെടുക്കാൻ സർവകക്ഷിയോഗം ബിഎൽഒമാരെ ചുമതലപ്പെടുത്തി.   തകർന്ന വീടുകളുടെ കണക്കുകൾ ശേഖരിക്കാൻ പഞ്ചായത്തിലെ എൻജിനിയർമാരെ ചുമതലപ്പെടുത്തി. ഭുമിയും വീടും നഷ്ടപ്പെട്ടവർക്ക് സർക്കാർ തീരുമാനം പോലെ ആറ‌് ലക്ഷം രൂപയും വീട് മാത്രം നഷ്ടപ്പെട്ടവർക്ക് നാല‌് ലക്ഷം രൂപയും നൽകും .

പഞ്ചാത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കുടിവെള്ള വിതരണം തുടരും. മാലിന്യ സംസ്കരണത്തിന് പഞ്ചായത്ത് നേതൃത്വം നൽകും . കഴിയുന്നത്ര മാലിന്യം അതത് വീടുകളിൽ തന്നെ സംസ്കരിക്കണം. കിണറുകളുടെ ശുചികരണം എല്ലാ വാർഡിലും നടന്നുവരുന്നു. കൃഷിനാശം സംഭവിച്ചവർ കൃഷി ഓഫിസുമായി ബന്ധപ്പെടണം. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ. കെ തുളസി, വൈസ് പ്രസിഡന്റ് വാലസ് പോൾ, എം ടി വർഗീസ്, എം കെ കുഞ്ചു, മാത്യു സ്കോലഞ്ചേരി, കെ സി ബേബി, രവി എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top