19 November Monday

വിശന്നുവലഞ്ഞ 8 ഒഡീഷ പെൺകുട്ടികൾക്ക് തുണയായി റെയിൽവേ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


ആലുവ
യാത്രയ‌്ക്കുള്ള പണം പോലുമില്ലാതെ ആലുവ റെയിൽവേ സ്‌റ്റേഷനിൽ കണ്ടെത്തിയ പെൺകുട്ടികളെ റയിൽവേ പൊലീസിന്റെ സഹായത്തോടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കിഴക്കമ്പലത്തെ വ്യവസായ ശാലയിൽ ജോലിക്കെത്തിയ ഒഡീഷ സ്വദേശികളായ എട്ട് പെൺകുട്ടികളെയാണ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. യാത്ര ചെലവിനുള്ള പണം പോലുമില്ലാതെ വിശന്നുവലഞ്ഞ നിലയിലാണ് ഇവരെ കണ്ടെത്തിയത്.

സ്വകാര്യ വ്യവസായ ശാലയിലെ തൊഴിൽ പറ്റാതായപ്പോൾ നാട്ടിലേക്ക് മടങ്ങാൻ എത്തിയതായിരുന്നു ഒറീസ ഭുവനേശ്വർ സ്വദേശികൾ. കിഴക്കമ്പലത്തെ വ്യവസായ ശാലയിൽ 21 ദിവസം ജോലി ചെയ്‌തെന്നും തൊഴിൽ മടുത്തതിനാൽ മതിയാക്കുകയായിരുന്നുവെന്നും പെൺകുട്ടികൾ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞിരുന്ന ഇവരുടെ പക്കൽ ടിക്കറ്റോ പണമോ ഉണ്ടായിരുന്നില്ല. റെയിൽവേ പൊലീസ് ഭക്ഷണം വാങ്ങി നൽകി. വനിതാ ഹെൽപ് ലൈനിന്റെ സഹായത്തോടെ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നാട്ടിലേക്ക് മടങ്ങാൻ പൊലീസ് തന്നെ ടിക്കറ്റെടുത്ത് നൽകി.
 

പ്രധാന വാർത്തകൾ
Top