23 September Sunday

അങ്കമാലിയിൽ കായിക വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018


അങ്കമാലി
അങ്കമാലി നിയോജക മണ്ഡലത്തിലെ യുവാക്കളുടെ കായികശേഷി വർധിപ്പിക്കുന്നതിനും മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി സമഗ്ര കായിക വികസന പദ്ധതിക്ക് രൂപംനൽകുന്നു. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള സ്‌പോർട‌്സ്, ഗെയിംസ് ഇനങ്ങളിൽ ദൈനംദിന പരിശീലനം, കൊച്ചിങ് ക്യാമ്പുകൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. കായികക്ഷമതയുള്ള കുട്ടികളെ ചെറുപ്പത്തിലെ കണ്ടെത്തി ശാസ്ത്രീയ പരിശീലന പരിപാടികൾ നൽകുന്നത് പദ്ധതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സ്‌പോൺസർഷിപ്പിലൂടെ പരമാവധി വിഭവങ്ങൾ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു.
ഗൾഫിലെ അങ്കമാലിക്കാരുടെ കൂട്ടായ്മയായ ആൻറിയയുടെ അബുദാബി ചാപ്റ്റർ പദ്ധതിക്കുള്ള ആദ്യ സംഭാവനയായി ഒരുലക്ഷം രൂപയുടെ ചെക്ക് എംഎൽഎയെ ഏൽപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആൻറിയ അബുദാബി ചാപ്റ്റർ ഭാരവാഹികളായ രാജേഷ്‌കുമാർ, സുനിൽകുമാർ എന്നിവർ ചെക്ക് എംഎൽഎക്ക് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോൾ അധ്യക്ഷനായി. സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി എം വർഗീസ്, കറുകുറ്റി പഞ്ചായത്ത‌് പ്രസിഡന്റ‌് ഷാജു വി തെക്കേക്കര, സിജു ഈരാളി, ടി പി ജോർജ്, ഗ്രേസി റാഫേൽ, എൻ പി ചന്ദ്രൻ, ഇ കെ അജൂപ് എന്നിവർ സംസാരിച്ചു.
 

പ്രധാന വാർത്തകൾ
Top