20 September Thursday

ടെൽക്കിനെ രക്ഷിച്ചത‌് എൽഡിഎഫ‌് സർക്കാരിന്റെ നയം: പി രാജീവ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018


അങ്കമാലി
യുഡിഎഫ‌് ഭരണത്തിൽ തകർത്ത‌് വൻ നഷ്ടത്തിലാക്കിയ ടെൽക്കിനെ ലാഭത്തിലെത്തിക്കുകയും തൊഴിലാളികളുടെ പഴയ ആനുകൂല്യങ്ങൾ ഉൾപ്പെടെ കുടിശ്ശികതീർത്ത‌ു നൽകാൻ കഴിഞ്ഞതും എൽഡിഎഫ‌് സർക്കാരിന്റെ പൊതുമേഖലാ സംരക്ഷണനയത്തിന്റെ ഫലമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌ംഗം പി രാജീവ‌് പറഞ്ഞു.

തൊഴിലാളികൾക്ക‌് ഏറെ പ്രതികൂലമായ കാലഘട്ടമാണ‌്. അവരെ വർഗീയമായി ചേരിതിരിക്കാൻ തക്കംപാർത്തിരിക്കുന്ന സാഹചര്യവും നിലനിൽക്കുന്ന ഇന്ത്യാ രാജ്യത്ത‌് ജാഗ്രതയോടെ പൊരുതി മുന്നേറാൻ സിഐടിയുവിന‌് തിളക്കമാർന്ന വിജയം നൽകണമെന്ന‌് രാജീവ‌് അഭ്യർഥിച്ചു. ഹിതപരിശോധനയോടനുബന്ധിച്ച‌് ടെൽക്കിലെ തൊഴിലാളികളോട‌് സംസാരിക്കുകയായിരുന്നു രാജീവ‌്.

പാർടി സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗമായതിനുശേഷം ടെൽക്കിലെത്തിയ രാജീവിന‌് തൊഴിലാളികൾ ഉൗഷ‌്മളസ്വീകരണം നൽകി. ടെൽക‌് എംപ്ലോയീസ‌് യൂണിയനുവേണ്ടി (സിഐടിയു) പി ഡി പൗലോസും സിപിഐ എം ടെൽക‌് ബ്രാഞ്ചുകൾക്ക‌ുവേണ്ടി എസ‌് മനോജും സ്വീകരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കെ കെ അംബുജാക്ഷൻ, ഒ പി റിജേഷ‌്, ആന്റണി ജോംസൺ, പി കെ റഷീദ‌് എന്നിവർ സംസാരിച്ചു.
 

പ്രധാന വാർത്തകൾ
Top