21 September Friday

നിർമാണത്തിലെ അഴിമതി ബസ് ടെർമിനലിലെ സ്ലാബുകൾ തകർന്നു, മേൽക്കൂര ചോർന്നൊലിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018


കളമശേരി
കളമശേരി നഗരസഭ മെഡിക്കൽ കോളേജിനു സമീപം പണിത ബസ‌്സ്റ്റാൻഡ‌് കം ഷോപ്പിങ് കോംപ്ലക്സ് ചോർന്നൊലിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആറുമാസമായെങ്കിലും സ്റ്റാൻഡിൽ ബസുകൾ കയറാൻ തുടങ്ങിയത് ഒരാഴ്ചമുമ്പാണ‌്. ബസുകൾ കയറിയതോടെ നാലു സ്ലാബുകൾ തകർന്നു. മൂന്നരക്കോടിരൂപ ചെലവഴിച്ച്‌ നിർമിച്ച  സ്റ്റാൻഡിലേക്ക് ബസ് എത്താത്തതിനെത്തുടർന്ന് നിരവധി പരാതികൾ ഉയർന്നതോടെയാണ‌് നടപടിയുണ്ടായത‌്. ബസുകൾ എത്തുന്നതിനു മുന്നോടിയായി കാനയ്ക്കു മുകളിലുണ്ടായിരുന്ന സ്ലാബുകൾ മാറ്റി പുതിയവ സ്ഥാപിച്ചു. വാടകയ്ക്ക് കൊടുക്കാനായി പണിത അഞ്ചു കടമുറികളിൽ ഒന്നിൽ  ചോർച്ചമൂലം വെള്ളം കെട്ടിക്കിടക്കുകയാണ്. ഷീറ്റ് മേൽക്കൂര നിരവധിയിടങ്ങളിൽ ചോരുകയാണ്. യാത്രക്കാർക്ക് കുടചൂടിയേ നിൽക്കാനാകൂ. കാക്കനാട്ടെ സിറ്റ്കോ അസോസിയേറ്റ്സാണ് കരാർ ഏറ്റെടുത്തത്. നിർമാണത്തിന് ഉപയോഗിച്ച പൈപ്പ്, ജിഐ ഷീറ്റുകൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാത്തതാണ് ചോർച്ചയ‌്ക്കും സ്ലാബുകൾ തകരുന്നതിനും കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിർമാണത്തിലെ വൻ അഴിമതിയാണ് ഇതിനു കാരണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഐ എം കളമശേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി എസ് എ കരീം

പറഞ്ഞു. ഇതിനിടെ പഴയ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന്നും സ്റ്റീൽ ഇരിപ്പിടം ഉണ്ടാക്കുന്നതിനുമായി 4,72,400 രുപയുടെ പദ്ധതി നഗരസഭ തയ്യാറാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top