Top
17
Sunday, December 2017
About UsE-Paper

യുവതയ്ക്കൊപ്പം 400 പൊതിച്ചോറുമായി ലിറ്റില്‍ ഫ്ളവര്‍ വിദ്യാര്‍ഥികള്‍

Friday Nov 24, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 'വിശപ്പിന് ഭക്ഷണം, ജീവന് രക്തം' എന്ന പദ്ധതിയിലേക്ക് സ്കൂള്‍വിദ്യാര്‍ഥികളുടെ സ്നേഹപ്പൊതിച്ചോറും. ചേരാനല്ലൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് 400 പൊതിച്ചോറ് സമ്മാനിച്ചത്.

ഇവ എറണാകുളം മെഡിക്കല്‍ കോളേജിലെ 1500 ഓളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണംചെയ്തു. ഡിവൈഎഫ്ഐ ചേരാനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്. മേഖലാ അതിര്‍ത്തിയിലെ വിവിധ വീടുകളില്‍നിന്ന് പൊതിച്ചോറ് ശേഖരിച്ചിരുന്നു. ലിറ്റില്‍ ഫ്ളവര്‍ യുപി വിഭാഗത്തില്‍നിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാറും എല്‍പി വിഭാഗത്തില്‍നിന്ന് ബ്ളോക്ക് സെക്രട്ടറി സോളമന്‍ സിജുവും ചോറുപൊതികള്‍ ഏറ്റുവാങ്ങി. യോഗത്തില്‍ യുപി വിഭാഗത്തില്‍ പ്രധാനാധ്യാപിക  കെ എ ലീനയും എല്‍പി വിഭാഗത്തില്‍ സി ജെ നീനയും അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ബെന്നി ഫ്രാന്‍സിസ്, ലീന തോമസ്, സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജെ ഡിവൈന്‍, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സി ടി വര്‍ഗീസ്, ബ്ളോക്ക് സെക്രട്ടറിയറ്റ് അംഗം നിധിന്‍ തോമസ്, മേഖല പ്രസിഡന്റ് വി എ  നെജുമുദ്ദീന്‍, സെക്രട്ടറി വി എക്സ് വിനോദ്, സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ എസ് ഷാലു തുടങ്ങിയവര്‍ സംസാരിച്ചു.