18 November Sunday

പൊതിച്ചോറുമായി മഹിളാ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018


കൊച്ചി
നാടിന‌് അതിജീവനത്തിന്റെ പാത തെളിയിക്കാൻ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക‌് പൊതിച്ചോറുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. പുത്തൻവേലിക്കര , ചേന്ദമംഗലം എന്നിവിടങ്ങളിലാണ‌് വ്യാഴാഴ‌്ച 550 പൊതിച്ചോർ വിതരണം ചെയ‌്തത‌്.

വീടുകളിൽനിന്ന‌് ശേഖരിച്ച പൊതികളും സൗത്ത‌് വാഴക്കുളം നടക്കാവ‌് സൂപ്പർ സോക്കർ ക്ലബിന്റെ സഹായത്തോടെ ശേഖരിച്ച പൊതികളുമാണ‌് നൽകുന്നത‌്. വെള്ളിയാഴ‌്ച പുത്തൻവേലിക്കര, ഏഴിക്കര, വടക്കേക്കര എന്നിവിടങ്ങളിൽ  ആയിരം പൊതിച്ചോർ വിതരണം ചെയ്യുമെന്ന‌് അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ‌്പാദാസ‌് പറഞ്ഞു. ഇതിനൊപ്പം ശുചീകരണ പ്രവർത്തനങ്ങളിലും മഹിളാ അസോസിയേഷൻ പ്രവർത്തകർ പങ്കെടുക്കുന്നുണ്ട‌്. ആലുവ, തോട്ടക്കാട്ടുകര, ഒക്കൽ, പറവൂർ, ഏലൂർ എന്നിവിടങ്ങളിലാണ‌് വ്യാഴാഴ‌്ച അസോസിയേഷൻ പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തത‌്. ജില്ലാ പ്രസിഡന്റ‌് അഡ്വ. ടി കെ അനിത, ബീന ബാബുരാജ‌്, ജുബൈരിയ ഐസക‌്, ശൈലജ ഷാജി തുടങ്ങിയവരാണ‌് പ്രവർത്തനം നിയന്ത്രിക്കുന്നത‌്.

പ്രധാന വാർത്തകൾ
Top