17 November Saturday

ഓട്ടോറിക്ഷാ തൊഴിലാളികൾ റോഡ‌് ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018


കൊച്ചി
വീടും റോഡും ശുചീകരിക്കാൻ ഓട്ടോറിക്ഷാ തൊഴിലാളികൾ മുന്നിട്ടിറങ്ങി. ചേരാനെല്ലൂർ അമ്പലക്കടവ‌് പ്രദേശത്ത‌് പുഴയോരത്തുള്ള റോഡും വീടുകളുമാണ‌് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ശുചീകരിച്ചത‌്. അമ്പലക്കടവു മുതൽ പുഴയോരംവരെ ഇരുന്നൂറു മീറ്ററോളം റോഡിൽ പ്രളയത്തിനുശേഷം രണ്ടടി  കനത്തിൽ ചെളി മൂടിയിരിക്കുകയായിരുന്നു. ഇതു മുഴുവൻ കോരിക്കളഞ്ഞ‌് വൃത്തിയാക്കി. സമീപത്തുള്ള പത്തോളം വീടുകളും ശുചീകരിച്ചു. യൂണിയൻ പ്രസിഡന്റ‌് ഇ എം സുനിൽകുമാർ, സെക്രട്ടറി കമലാസനൻ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രധാന വാർത്തകൾ
Top