Top
17
Sunday, December 2017
About UsE-Paper

മുളന്തുരുത്തി, വൈപ്പിന്‍, കാലടി ഏരിയ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > സിപിഐ എം മുളന്തുരുത്തി, വൈപ്പിന്‍, കാലടി ഏരിയ സമ്മേളനങ്ങള്‍ക്ക് കൊടിയുയര്‍ന്നു. മുളന്തുരുത്തി ഏരിയ സമ്മേളനത്തിന് സി കെ മണി നഗറില്‍ (അരയന്‍കാവ്) സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ മോഹനന്‍ പതാക ഉയര്‍ത്തി. സമ്മേളനത്തിനുമുന്നോടിയായുള്ള കപ്പി-കയര്‍, പതാക, കൊടിമര ജാഥകള്‍ കാഞ്ഞിരമറ്റം മില്ലുങ്കല്‍ ജങ്ഷനില്‍ സംഗമിച്ച് സംയുക്തമായി പൊതുസമ്മേളനനഗറില്‍ എത്തിയാണ് പതാക ഉയര്‍ത്തിയത്.

സൌത്ത് പറവൂരിലെ എം ആര്‍ വിദ്യാധരന്‍ രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് പി വി പ്രഭാകരന്‍ ക്യാപ്റ്റനായുള്ള പതാകജാഥ ജില്ലാ പഞ്ചായത്ത് അംഗം എ പി സുഭാഷ് ഉദ്ഘാടനംചെയ്തു. മുളന്തുരുത്തിയില്‍ വി എ പള്ളിയാന്‍ സ്മൃതിമണ്ഡപത്തില്‍നിന്ന് സി കെ റെജി ക്യാപ്റ്റനായ കപ്പി-കയര്‍ ജാഥ ഏരിയ കമ്മിറ്റി അംഗം വി രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഉദയംപേരൂര്‍ ടി കെ തങ്കപ്പന്‍ സ്മൃതിമണ്ഡപത്തില്‍നിന്ന് പി കെ സുബ്രഹ്മണ്യന്‍ ക്യാപ്റ്റനായ കൊടിമരജാഥ ഏരിയ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനംചെയ്തു. 

വ്യാഴാഴ്ച രാവിലെ ടി കെ തങ്കപ്പന്‍ നഗറില്‍ (ഗ്രാന്റ് ഓഡിറ്റോറിയം)നടക്കുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്യും.
വൈപ്പിന്‍ ഏരിയ സമ്മേളനത്തിന്റെ മുന്നോടിയായി പൊതുസമ്മേളനം നടക്കുന്ന എം കെ പുരുഷോത്തമന്‍നഗറില്‍ (എടവനക്കാട് എസ്പി സഭാ സ്കൂള്‍ ഹാള്‍) സ്വാഗതസംഘം ചെയര്‍മാന്‍ എം കെ ശിവരാജന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സാംസ്കാരികസമ്മേളനം പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി കെ രവിക്കുട്ടന്‍ ഉദ്ഘാടനംചെയ്തു. മയ്യാറ്റില്‍ സത്യന്‍ അധ്യക്ഷനായി. ഡോ. കെ കെ സുലേഖ സംസാരിച്ചു. ഒ കെ കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.

മുനമ്പം കെ ബി ഭദ്രന്‍ സ്മൃതിമണ്ഡപത്തില്‍നിന്ന് പി വി ലൂയിസിന്റെ നേതൃത്വത്തിലാരംഭിച്ച പതാകജാഥ എസ് ശര്‍മ എംഎല്‍എ ഉദ്ഘാടനംചെയ്തു. താമരവട്ടം എം കെ കൃഷ്ണന്‍ സ്മൃതിമണ്ഡപത്തില്‍ തുളസി സോമന്‍ ക്യാപ്റ്റനായ ദീപശിഖാജാഥ കെ എം സുധാകരനും ഇല്ലത്തുപടി എം കെ പുരുഷോത്തമന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് എ ആര്‍ ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൊടിമരജാഥ എം കെ ശിവരാജനും ഗോശ്രീ ജങ്ഷനിലെ എ ജി വേലായുധന്‍ സ്മൃതിമണ്ഡപത്തില്‍നിന്ന് ബി വി പുഷ്കരന്റെ നേതൃത്വത്തിലാരംഭിച്ച കപ്പി-കയര്‍ ജാഥ സി കെ മോഹനനും ഉദ്ഘാടനംചെയ്തു.

പ്രതിനിധിസമ്മേളനം വ്യാഴാഴ്ച രാവിലെ 9.30ന് കെ ബി ഭദ്രന്‍ നഗറില്‍ (എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയം) ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനംചെയ്യും.
കാലടിയില്‍ ഏരിയ സമ്മേളനത്തിന്റെ മുന്നോടിയായി കാലടി കൂത്തുപറമ്പ് രക്തസാക്ഷിനഗര്‍ (എം കെ അനന്തന്‍പിള്ള ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍) ഏരിയ കമ്മിറ്റി അംഗം എം ടി വര്‍ഗീസ് പതാക ഉയര്‍ത്തി. ശ്രീമൂലനഗരം തത്തപ്പിള്ളി കവലയിലെ സി കെ മുസ്തഫയുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് ഏരിയ കമ്മിറ്റി അംഗം സി കെ ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കെ കെ പ്രഭയായിരുന്നു ജാഥ ക്യാപ്റ്റന്‍. അയ്യമ്പുഴ കണ്ണിമംഗലത്ത് വിദ്യാധരന്‍ രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ഏരിയ സെക്രട്ടറി സി കെ സലിംകുമാര്‍ കൊടിമരജാഥ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം ടി ഐ ശശി  ജാഥാക്യാപ്റ്റനായി.

വ്യാഴാഴ്ച എം എസ് ദേവരാജന്‍ നഗറില്‍ (കാലടി നാസ് ഓഡിറ്റോറിയം) പ്രതിനിധിസമ്മേളനം രാവിലെ 10ന് സംസ്ഥാന കമ്മിറ്റി  അംഗം സി എം ദിനേശ്മണി ഉദ്ഘാടനംചെയ്യും.