20 September Thursday

ഡിവൈഎഫ്ഐ പുസ്തകങ്ങൾ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018


മുളന്തുരുത്തി
അഭിമന്യു മഹാരാജാസ് ലൈബ്രറിക്ക് വേണ്ടി പുസ്തകങ്ങൾ ശേഖരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റിയിലെ യൂണിറ്റുകൾ ശേഖരിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക്തല പുസ്തകം ഏറ്റു വാങ്ങൽ കൊച്ചിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. പി ജി ശങ്കരനിൽനിന്ന് പുസ്തകം സ്വീകരിച്ച‌് ഡിവൈഎഫ്ഐ മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് വി കെ വിവേക് നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ്  അരുൺ പോട്ടയിൽ, ആരക്കുന്നം മേഖലാ പ്രസിഡന്റ് ലിജോ ജോർജ്, സിപിഐ എം ലോക്കൽ കമ്മിറ്റി  അംഗങ്ങളായ വി കെ വേണു, എം ആർ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ബ്ലോക്കിലെ 127 യൂണിറ്റുകൾ ശേഖരിച്ച 500 ഓളം പുസ്തകങ്ങൾ  വിവിധ മേഖലാ കേന്ദ്രങ്ങളിൽ എത്തി സെക്രട്ടറി അനീഷ് മോഹനൻ ഏറ്റുവാങ്ങി. ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ എൻ കെ നിഷാദ്, അർജുൻ ബാബു, എൻ കെ സ്വരാജ് എന്നിവരും പങ്കെടുത്തു.

സൗത്ത് പറവൂരിൽ രക്തസാക്ഷി എം ആർ വിദ്യാധരന്റ സഹോദരൻ റെജിയിൽനിന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി എം എൽ സുരേഷ് പുസ്തകം ഏറ്റുവാങ്ങി. ശ്രീജിത് ഗോപി, കെ ജി രാജൻ, പി എൻ രമേശൻ എന്നിവർ പങ്കെടുത്തു.

തൃപ്പൂണിത്തുറ
അഭിമന്യുവിന്റെ സ്മരണയ‌്ക്കായി വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തക സമാഹരണം ആരംഭിച്ചു. മരട് തോമസ്‌പുരത്ത് ആലീസ് ജോർജിന്റെ പക്കൽനിന്ന‌് 100 പുസ്തകങ്ങൾ ഏറ്റുവാങ്ങി മരട് നഗരസഭാ കൗൺസിലർ കെ എ ദേവസി ഉദ്ഘാടനം നിർവഹിച്ചു.  കെ വി കിരൺരാജ്, കെ ടി അഖിൽദാസ്, ഐ എസ് സുബീഷ് എന്നിവർ പങ്കെടുത്തു. തിരുവാങ്കുളത്ത് കവി കെ തങ്കപ്പൻ നൂറിലേറെ പുസ്തകങ്ങൾ സംഭാവനചെയ്തു. കെ ടി അഖിൽദാസ്, എൻ എസ് സുജിത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എഴുന്നൂറിലേറെ പുസ്തകങ്ങൾ ആദ്യ ദിവസം സമാഹരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top