15 November Thursday

നാടെങ്ങും വായനദിനാചരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

വായനാദിനത്തിൽ സെന്റ്‌ ജോർജ്‌ ഹൈസ്‌കൂൾ വിദ്യാർഥികൾ പുസ്‌തകമാല തീർത്തപ്പോൾ


കൊച്ചി
ജില്ലയിലെ വിവിധ  സ‌്കൂളുകളിലും ലൈബ്രറികളിലും വായനദിനാചരണവും പി എൻ പണിക്കർ അനുസ‌്മരണവും സംഘടിപ്പിച്ചു‌. വായനദിനാചരണത്തിന്റെ ജില്ലാതല ഉദ‌്ഘാടനം പറവൂർ നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കവി എസ‌് രമേശൻ ഉദ‌്ഘാടനം ചെയ‌്തു.

ഡിജിറ്റൽസംവിധാനങ്ങൾ ശക്തിപ്പെട്ടുവരുന്ന ഈ കാലഘട്ടത്തിലും വായനയുടെ പ്രാധാന്യം ഏറിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്തക വായനയ‌്ക്കപ്പുറം ഒരു മനുഷ്യനായി മാറാനുള്ള വായനാശീലത്തിലേക്ക് വിദ്യാർഥിസമൂഹം മാറണമെന്നും അദ്ദേഹം പറഞ്ഞു.

പബ്ലിക‌് റിലേഷൻസ് വകുപ്പും ജില്ലാ ലൈബ്രറി കൗൺസിലും കെടാമംഗലം പപ്പുക്കുട്ടി സ്മാരക വായനശാലയും സംയുക്തമായാണ് വാരാഘോഷം സംഘടിപ്പിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ‌് പി ആർ രഘു അധ്യക്ഷനായി. കെടാമംഗലത്തുനിന്ന് ആരംഭിച്ച അക്ഷരയാത്ര നഗരസഭാ ചെയർമാൻ രമേഷ് ഡി കുറുപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. 11 അക്ഷരദീപങ്ങൾ മൺചട്ടിയിൽ തെളിച്ചു. മുല്ലനേഴിയുടെ ‘അക്ഷരംതൊട്ട് തുടങ്ങണം’ എന്ന കവിത പാട്ടുമാടം ഗായകസംഘം അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഹരി വിജയൻ ദിനാചരണ സന്ദേശം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ, വികസന സ്ഥിരംസമിതി ചെയർമാൻ ടി വി നിഥിൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജുവൽ, സി പി ജയൻ, പി കെ രമാദേവി, അജിത്കുമാർ ഗോതുരുത്ത്, പി കെ ഗോപാലകൃഷ്ണൻ, പി പി സുകുമാരൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top