Top
24
Saturday, June 2017
About UsE-Paper

പ്രതിരോധനിരതീര്‍ത്ത് സിപിഐ എം ജാഥകള്‍

Saturday May 20, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > അവശ്യസാധനങ്ങള്‍ക്കുള്‍പ്പെടെ വിലക്കയറ്റം സൃഷ്ടിച്ചും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ കയ്യൊഴിഞ്ഞും പൊതുമേഖലയെ തകര്‍ത്തും മുന്നേറുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ജനകീയ പ്രതിരോധനിര തീര്‍ത്ത് സിപിഐ എം ജാഥകള്‍. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ചും കോര്‍പറേറ്റുകള്‍ക്ക് രാജ്യം തീറെഴുതിയും അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന് ശക്തിപകരുന്നതായി ജാഥാ സ്വീകരണകേന്ദ്രങ്ങളിലെത്തിയ ജനങ്ങളുടെ സാന്നിധ്യം.

പ്രായഭേദമെന്യേ സ്വീകരണകേന്ദ്രങ്ങളിലെത്തിയ സ്ത്രീകളുടെയും വൃദ്ധരുടെയും യുവാക്കളുടെയുമെല്ലാം  വികാരം ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ താക്കീതായി. ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജാഥകള്‍ക്ക് എല്ലാ കേന്ദ്രങ്ങളിലും ഉജ്വലസ്വീകരണമാണ് ലഭിച്ചത്.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ മണിശങ്കര്‍ നയിക്കുന്ന ജാഥ രാവിലെ എറണാകുളം ഏരിയയിലെ എസ്ഡി ഫാര്‍മസി ജങ്ഷനില്‍നിന്നാരംഭിച്ചു. കെ എം അഷ്റഫ് അധ്യക്ഷനായി. വി വി പ്രവീണ്‍ സ്വാഗതം പറഞ്ഞു. കലൂര്‍ ജങ്ഷനില്‍ സ്വീകരണസമ്മേളനത്തില്‍ ശരത്ചന്ദ്രന്‍ അധ്യക്ഷനായി. പി പി മധുസൂദനന്‍ സ്വാഗതം പറഞ്ഞു. എളമക്കരയിലെ സ്വീകരണത്തിന് പി എച്ച് ഷാഹുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. പി ബി ശശിധരന്‍ അധ്യക്ഷനായി. ചേരാനെല്ലൂരിലെ കേന്ദ്രത്തില്‍ കെ ജെ ഡിവൈന്‍ സ്വാഗതം പറഞ്ഞു. പി പി ബാബുരാജ് അധ്യക്ഷനായി. കളമശേരി  ഏരിയാ കമ്മിറ്റിയിലെ പാതാളത്തെ സ്വീകരണസമ്മേളനത്തില്‍ എം എസ് ശിവശങ്കരന്‍ അധ്യക്ഷനായി. ടി വി ശ്യാമളന്‍ സ്വാഗതം പറഞ്ഞു. തൃക്കാക്കരയില്‍ ജാഥ സമാപിച്ചു.  കെ എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി.

വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ എന്‍ സി മോഹനന്‍, പി എസ് ഷൈല, ടി കെ വത്സന്‍, സി ബി ദേവദര്‍ശനന്‍, എം അനില്‍കുമാര്‍, കെ എസ് അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗം എം പി പത്രോസ് നയിക്കുന്ന ജാഥ രാവിലെ അങ്കമാലി ഏരിയായിലെ തുറവൂര്‍ കവലയില്‍നിന്നാരംഭിച്ചു. ഇരുചക്രവാഹനറാലിയുടെ അകമ്പടിയോടെയാണ് ഓരോ സ്വീകരണകേന്ദ്രത്തിലേക്കും ജാഥയെ എത്തിച്ചത്. തുറവൂര്‍കവലയിലെ സ്വീകരണത്തില്‍ പി എന്‍ ചെല്ലപ്പന്‍ അധ്യക്ഷനായി. കെ പി രാജന്‍ സ്വാഗതം പറഞ്ഞു. മൂക്കന്നൂര്‍ ആശുപത്രിക്കവലയില്‍ നല്‍കിയ സ്വീകരണത്തില്‍ പി വി മോഹനന്‍ അധ്യക്ഷനായി. കെ എസ് മൈക്കിള്‍ സ്വാഗതം പറഞ്ഞു. അങ്കമാലി ടൌണ്‍ ജങ്ഷനിലെ സ്വീകരണകേന്ദ്രത്തില്‍ വി കെ കുട്ടപ്പന്‍ അധ്യക്ഷനായി. ടി വി സാമുവല്‍ സ്വാഗതം പറഞ്ഞു.

അങ്കമാലി ഏരിയയില്‍നിന്ന് നെടുമ്പാശേരി ഏരിയാ അതിര്‍ത്തിയിലെത്തിയ ജാഥയ്ക്ക് വട്ടപ്പറമ്പില്‍ സ്വീകരണം നല്‍കി. സി എന്‍ മോഹനന്‍ അധ്യക്ഷനായി. വി എ പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ചെങ്ങമനാട് സ്വീകരണസമ്മേളനത്തില്‍ ഇ എം സലിം അധ്യക്ഷനായി. ടി വി ജോണി സ്വാഗതം പറഞ്ഞു. പുത്തന്‍വേലിക്കരയിലൊരുക്കിയ സമാപനസമ്മേളനം മുതിര്‍ന്ന സിപിഐ എം നേതാവ് എം എം ലോറന്‍സ് ഉദ്ഘാടനംചെയ്തു. കെ എസ് രാജേന്ദ്രന്‍ അധ്യക്ഷനായി. എം എം കരുണാകരന്‍ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ പി ആര്‍ മുരളീധരന്‍, പി കെ സോമന്‍, കെ ബി സോമശേഖരന്‍, എസ് സതീഷ്, വി എം ജുനൈദ്, ടി വി അനിത എന്നിവര്‍ സംസാരിച്ചു.

സി കെ മണിശങ്കര്‍ നയിക്കുന്ന ജാഥ ശനിയാഴ്ച രാവിലെ മുളന്തുരുത്തിയിലെ അരയന്‍കാവില്‍നിന്ന് പര്യടനം തുടങ്ങും. നടക്കാവ്, മുളന്തുരുത്തി, പുത്തന്‍കുരിശ്, കോലഞ്ചേരി എന്നിവിടങ്ങളിലെ പര്യടനശേഷം പട്ടിമറ്റത്ത് സമാപിക്കും. സമാപനസമ്മേളനം ജോണ്‍ഫെര്‍ണാണ്ടസ് എംഎല്‍എ ഉദ്ഘാടനംചെയ്യും

എം പി പത്രോസ് നയിക്കുന്ന ജാഥ ശനിയാഴ്ച ആലുവയില്‍നിന്ന് പര്യടനം തുടങ്ങും. മുപ്പത്തടം, ചുണങ്ങന്‍വേലി, കരുമാലൂര്‍, ചെറിയപ്പിള്ളി എന്നിവിടങ്ങളിലെ പര്യടനശേഷം വരാപ്പുഴയില്‍ സമാപിക്കും. സമാപനസമ്മേളനം സി എന്‍ മോഹനന്‍ ഉദ്ഘാടനംചെയ്യും