Top
29
Saturday, April 2017
About UsE-Paper

ജീവകാരുണ്യത്തില്‍ മാതൃകയായി എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ്

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

പെരുമ്പാവൂര്‍ > എസ്എന്‍ഡിപി യോഗം കുന്നത്തുനാട് താലൂക്ക് യൂത്ത് മൂവ്മെന്റ് ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് തിളക്കമുള്ള മാതൃകയായി മാറുന്നു. അന്തിയുറങ്ങാന്‍ കിടപ്പാടമില്ലാത്ത നിര്‍ധനകുടുംബങ്ങള്‍ക്ക് തലചായ്ക്കാനൊരിടം ഒരുക്കിയാണ് ഈ ചെറുപ്പക്കാര്‍ ശ്രദ്ധേയരാകുന്നത്. യൂത്ത് മൂവ്മെന്റ് താലൂക്ക് പ്രസിഡന്റ് ബിജുവിശ്വനാഥന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ 12 വീടുകളുടെ നിര്‍മാണമാണ് നടക്കുന്നത്. പൂര്‍ത്തിയായ മൂന്നു വീടുകള്‍ കൈമാറി. ഗുരുദേവഭവനം എന്ന പേരില്‍ ഇവര്‍ നടത്തുന്ന മാതൃകാ പ്രവര്‍ത്തനത്തിന് പ്രത്യേക സാമ്പത്തികസമാഹരണം നടത്തുന്നില്ല. സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. നിര്‍മാണസാമഗ്രികളടക്കം ചെറുതും വലുതുമായ സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലമില്ലാത്തവര്‍ക്ക് ദാനമായി ഭൂമി നല്‍കാന്‍ സന്മനസ്സുള്ളവരെയും കണ്ടെത്തുകയാണ്. കാഞ്ഞൂര്‍ പഞ്ചായത്തിലെ ചെങ്ങല്‍ ചാരാമ്പിള്ളി സജിക്കും കുടുംബത്തിനും കൂടാതെ പയ്യാല്‍ മുണ്ടെക്കുടി രാജമ്മയ്ക്കും ഇതിനോടകം നിര്‍മിച്ച വീടുകള്‍ കൈമാറി. ആറ് വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും പ്രസിഡന്റ് ബിജു വിശ്വനാഥന്‍, അനീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.