Top
27
Saturday, May 2017
About UsE-Paper

ജാഥയെ വരവേല്‍ക്കാന്‍ നാടൊന്നാകെ

Friday May 19, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചും കേരളത്തിന്റെ റേഷന്‍വിഹിതം വെട്ടിക്കുറച്ചും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ജനകീയമുന്നേറ്റം. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജാഥകള്‍ക്ക് ആവേശോജ്വല സ്വീകരണം. ജില്ലയുടെ കിഴക്കന്‍ മേഖലകളിലും നഗരത്തിലും ജാഥയെ വരവേറ്റത് വന്‍ ജനസഞ്ചയം.

ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ മണിശങ്കര്‍ നയിക്കുന്ന ജാഥ പള്ളുരുത്തി ഏരിയയിലെ പനങ്ങാടുനിന്ന് രാവിലെ പര്യടനം തുടങ്ങി. യോഗത്തില്‍ സി എസ് പീതാംബരന്‍ അധ്യക്ഷനായി. വി എം ഉണ്ണിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കുമ്പളങ്ങി ഇല്ലിക്കല്‍ കവലയിലെ സ്വീകരണത്തില്‍ കെ കെ സുരേഷ്ബാബു അധ്യക്ഷനായി. ജെയ്സണ്‍ ടി ജോസ് സ്വാഗതം പറഞ്ഞു. പള്ളുരുത്തി വെളിയില്‍ വി എ ശ്രീജിത്ത് അധ്യക്ഷനായി. കെ പി ശെല്‍വന്‍ സ്വാഗതം പറഞ്ഞു. 

തോപ്പുംപടിയില്‍ ജാഥയെ വാദ്യമേളങ്ങളുടെയും  ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ബി ടി ആര്‍ ജങ്ഷനിലേക്ക് വരവേറ്റു. യോഗത്തില്‍ ഏരിയ കമ്മിറ്റി അംഗം എം കെ അബി അധ്യക്ഷനായി. സി എം ചൂട്ടോ സ്വാഗതം പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ഫോര്‍ട്ട്കൊച്ചി അമരാവതിയില്‍ ജാഥയ്ക്ക് സ്വീകരണംനല്‍കി. ബെനഡിക്ട് ഫെര്‍ണാണ്ടസ്  അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി മുഹമ്മദ് അബ്ബാസ് സ്വാഗതംപറഞ്ഞു. പനയപ്പിള്ളി സ്റ്റാച്യൂ ജങ്ഷനില്‍ നടന്ന സമാപനസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി എന്‍ മോഹനന്‍ ഉദ്ഘാടനംചെയ്തു. ലോക്കല്‍ സെക്രട്ടറി കെ ജെ സാജു അധ്യക്ഷനായി. അഡ്വ. കെ എ സലിം സ്വാഗതം പറഞ്ഞു.

വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ എന്‍ സി മോഹനന്‍, പി എസ് ഷൈല, ടി കെ വത്സന്‍, സി ബി ദേവദര്‍ശനന്‍, എം അനില്‍കുമാര്‍, കെ എസ് അരുണ്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറിമാരായ പി എ പീറ്റര്‍, കെ എം റിയാദ് എന്നിവര്‍ ജാഥയോടൊപ്പമുണ്ടായി
ജാഥ വെള്ളിയാഴ്ച എറണാകുളം, കലൂര്‍, എളമക്കര, ചേരാനല്ലൂര്‍, ഏലൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തൃക്കാക്കരയില്‍ സമാപിക്കും. സമാപനസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്യും.

ജില്ലാ സെക്രട്ടറിയറ്റംഗം എം പി പത്രോസ് നയിക്കുന്ന ജാഥ രാവിലെ പെരുമ്പാവൂര്‍ ഏരിയയിലെ കുറുപ്പംപടിയില്‍നിന്ന് ആരംഭിച്ചു. യോഗത്തില്‍ സാജു പോള്‍ അധ്യക്ഷനായി. എസ് മോഹനന്‍ സ്വാഗതം പറഞ്ഞു. വെങ്ങോലയില്‍ കെ എം അന്‍വര്‍ അലി അധ്യക്ഷനായി. കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു. പെരുമ്പാവൂര്‍ ടൌണില്‍ വി പി ഖാദര്‍ അധ്യക്ഷനായി. കെ ഇ നൌഷാദ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എം ഐ ബീരാസ്, പി എം സലിം, സി എം അബ്ദുള്‍ കരിം എന്നിവര്‍ നേതൃത്വംനല്‍കി.

ശ്രീമൂലനഗരത്തെ സ്വീകരണയോഗത്തില്‍ ടി വി രാജന്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ പി തമ്പാന്‍ അധ്യക്ഷനായി. കാലടിയില്‍ പി എന്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. പി കെ കുഞ്ഞപ്പന്‍ അധ്യക്ഷനായി. മലയാറ്റൂര്‍ നീലിശ്വരത്തെ സമാപനസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു. കെ കെ വത്സന്‍ സ്വാഗതം പറഞ്ഞു. എം ജെ ജോസ് അധ്യക്ഷനായി. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ പി ആര്‍ മുരളീധരന്‍, പി കെ സോമന്‍, കെ ബി സോമശേഖരന്‍, എസ് സതീഷ്, വി എം ജുനൈദ്, അഡ്വ. പുഷ്പാദാസ് എന്നിവര്‍ സംസാരിച്ചു. കാലടി ഏരിയ സെക്രട്ടറി സി കെ സലിംകുമാര്‍ ജാഥയ്ക്കൊപ്പമുണ്ടായി.

ജാഥ വെള്ളിയാഴ്ച തുറവൂര്‍, മുക്കന്നൂര്‍, അങ്കമാലി ടൌണ്‍, വട്ടപ്പറമ്പ്, ചെങ്ങമനാട് എന്നിവിടങ്ങളിലെ സ്വീകരണശേഷം പുത്തന്‍വേലിക്കരയില്‍ സമാപിക്കും. എം എം ലോറന്‍സ് സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും.