18 December Tuesday

രക്ഷാപ്രവർത്തനങ്ങൾക്ക് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

കൊച്ചി > ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഡിവൈഎഫ‌്ഐയുടെ നേതൃത്വത്തിലുള്ള യൂത്ത‌് ബ്രിഗേഡ‌് രംഗത്ത‌്. ഡിവൈഎഫ്ഐ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്റർ വ്യാഴാഴ്ച പ്രവർത്തനമാരംഭിച്ചിരുന്നു. ഇൻഫർമേഷൻ സെന്ററിലേക്ക് വരുന്ന ടെലിഫോൺവിവരങ്ങൾ ക്രോഡീകരിച്ച് സഹായമഭ്യർഥിക്കുന്നവർ നിൽക്കുന്ന സ്ഥലം ലോക്കേറ്റ്ചെയ്ത് വിവരം കളക്ടറുടെ ക്യാമ്പ് ഓഫീസിനു കൈമാറുന്നു. അയ്യായിരത്തിലധികം പേരാണ് ഇത്തരത്തിൽ ഡിവൈഎഫ്ഐയുടെ ഇൻഫർമേഷൻ സെന്റർ പ്രയോജനപ്പെടുത്തിയത്.

9446072174 എന്ന നമ്പറിൽ ആണ് ദുരന്തമനുഭവിക്കുന്നവർ വിളിക്കേണ്ടത്. ഭക്ഷ്യവസ‌്തുക്കൾ ആവശ്യമുള്ളവർ 9020409090 ഈ നമ്പരിൽ ബന്ധപ്പെടണം. ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ, ജില്ലാ കമ്മിറ്റിയംഗം സി ടി വർഗീസ‌് എന്നിവരാണ‌് ഇൻഫർമേഷൻ സെന്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

നിരവധി കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിച്ച് ദുരിതാശ്വാസകേന്ദ്രങ്ങളിൽ എത്തിച്ചതിനൊപ്പം ക്യാമ്പുകളിലേക്ക് അരി, പലചരക്കുസാധനങ്ങൾ, പായ, പുതപ്പ്, വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ എത്തിച്ചു.  വെള്ളം കയറിയ വീടുകളിൽനിന്ന‌് ജനങ്ങളെയും കന്നുകാലികളെയും മാറ്റുന്നതിനും  സാധനസാമഗ്രികൾ നീക്കം ചെയ്യുന്നതിനും പ്രവർത്തകർ മുന്നിട്ടിറങ്ങി.  ഡിവൈഎഫ്ഐ  പ്രതിനിധി സംഘം ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ചു. കേന്ദ്രകമ്മിറ്റിയംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ,  പ്രസിഡന്റ‌് പ്രിൻസി കുര്യാക്കോസ‌്, സംസ്ഥാന  കമ്മിറ്റിയംഗം എ ഡി സുജിൽ,  പി ബി രതീഷ്, എ പി പ്രിനിൽ, കെ വി അനിൽകുമാർ,  സജി ജോർജ് , രാജീവ് സക്കറിയ, സെക്രട്ടറിയറ്റംഗങ്ങളായ സോളമൻ സിജു,  അഡ്വ. രശ്മി തോമസ‌്, അബ്ദുൾ ഷുക്കൂർ, അനീഷ‌്, പി യു ജോമോൻ, കെ വി ബിബിൻ, കെ എ എ സലാം, നിഖിൽ ബാബു, എൽ ആദർശ്, സജി ഏലിയാസ്, അഖിൽദാസ്, പി ജെ പോൾസൺ, ബിബിൻ വർഗീസ്, വി എം ജുനൈദ്, സച്ചിൻ കുര്യാക്കോസ്  എന്നിവരുടെ നേതൃത്വത്തിലാണ‌് യൂത്ത‌് ബ്രിഗേഡ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top