25 September Tuesday

പാലം തകർന്നെന്ന സന്ദേശം പരിഭ്രാന്തി പരത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018


അങ്കമാലി
അങ്ങാടിക്കടവ‌് പാലം തകർന്നുവീണതായി വാട‌്സാപ്പിലൂടെ സന്ദേശമെത്തിയതോടെ പ്രദേശത്തുകാർ പരിഭ്രാന്തിയിലായി. എന്തുണ്ടായി എന്ന ആകാംക്ഷയിൽ ജനങ്ങൾ ഓടിക്കൂടി. അപ്പോഴാണ‌് കബളിപ്പിക്കലായിരുന്നുവെന്ന‌് മനസ്സിലായത‌്.
ടി പി അനുമോൻ എന്നയാളാണ‌് വാട‌്സാപ്പിലൂടെ പരിഭ്രാന്തി പരത്തിയത‌്. ഉടനെ ബോട്ട‌്സർവീസ‌് ആരംഭിക്കുമെന്ന‌്  കലക്ടർ അറിയിച്ചുവെന്നും യാത്രയ‌്ക്ക‌് ബിപിഎൽകാർക്ക‌് കൺസഷൻ അനുവദിക്കുമെന്ന‌് എംഎൽഎ പറഞ്ഞതായും സന്ദേശത്തിലുണ്ട‌്.

ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതിന‌് നടപടി സ്വീകരിക്കണമെന്ന‌് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
Top