13 December Thursday

ലക്ഷദ്വീപിലെ പൊലീസ‌് അതിക്രമം: ഡിവൈഎഫ‌്ഐ ഉപരോധം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Monday Sep 17, 2018

കൊച്ചി
കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ലക്ഷദ്വീപിലെ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരായി നടക്കുന്ന പൊലീസ‌് അതിക്രമം അവസാനിപ്പിക്കണമെന്നും ലോക്കപ്പുമർദനത്തിൽ പരിക്കേറ്റ പ്രവർത്തകർക്ക് ചികിത്സ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട‌് ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തിങ്കളാഴ്ച ഉപരോധിക്കും.
ഒരാഴ്ചയായി ലക്ഷദ്വീപിൽ വ്യാപകമായ യുവജനവേട്ടയാണ്. നിരവധി നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. ഡിവൈഎഫ്ഐ നേതാക്കളുടെ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ നിർബന്ധപൂർവം ലക്ഷദ്വീപിൽനിന്ന‌് പറഞ്ഞയച്ചു.  പ്രവർത്തകരുടെ വീടുകൾ വ്യാപകമായി റെയ്ഡ് ചെയ്ത് മാതാപിതാക്കളോടും ബന്ധുക്കളോടും പൊലീസ‌് അപമര്യാദയായി പെരുമാറിയെന്നും നേതാക്കൾ പറഞ്ഞു. സമരം സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ ഉദ‌്ഘാടനംചെയ്യും. മാർച്ചിൽ എല്ലാ യുവജനങ്ങളും അണിനിരക്കണമെന്ന് ജില്ലാ പ്രസിഡന്റ‌് ഡോ. പ്രിൻസി കുര്യാക്കോസും സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാറും അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
Top