Top
26
Wednesday, July 2017
About UsE-Paper

ഡിവൈഎഫ്ഐ 'സ്നേഹവീട്' കൈമാറി

Monday Jul 17, 2017
വെബ് ഡെസ്‌ക്‌
സ്നേഹവീടിന്റെ താക്കോല്‍ദാനം സി എന്‍ മോഹനന്‍ നിര്‍വഹിക്കുന്നു

പിറവം > ഡിവൈഎഫ്ഐ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയായ സ്നേഹവീടിന്റെ താക്കോല്‍ദാനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എന്‍ മോഹനന്‍ നിര്‍വഹിച്ചു. പരേതനായ പാലച്ചുവട് കാവുങ്കട്ടയില്‍ കെ ആര്‍ രാമകൃഷ്ണന്റെ കുടുംബത്തിനാണ് വിട് നിര്‍മിച്ചു നല്‍കിയത്.

ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറിയും, സിപിഐ എം പ്രവര്‍ത്തകനുമായ രാമകൃഷ്ണന്‍ എട്ടു മാസം മുമ്പാണ് അന്തരിച്ചത്. പാലച്ചുവട് കല്ലുമടയില്‍ നടന്ന യോഗത്തില്‍  സിപിഐ എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് അധ്യക്ഷനായി.  ജില്ലാ കമ്മിറ്റി അംഗം ഒ എന്‍ വിജയന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് അരുണ്‍കുമാര്‍, ബ്ളോക്ക് സെക്രട്ടറി ഡോ. അജേഷ് മനോഹര്‍, പ്രസിഡന്റ് കേതു സോമന്‍, സുമിത് സുരേന്ദ്രന്‍, സി കെ പ്രകാശ്, ഇ എസ് ജോണ്‍, കെ ആര്‍ നാരായണന്‍നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »