21 May Monday

സലിലയ‌്ക്കും കുടുംബത്തിനും ഇനി കനിവിന്റെ മേൽക്കൂര

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

പത്താംകുഴി സലിലയ‌്ക്കും കുടുംബത്തിനുമായി നിർമിച്ച വീട്‌ പി രാജീവ് കൈമാറുന്നു

മുളന്തുരുത്തി > സലിലയും കുടുംബവും സിപിഐ എം കരുതലിൽ ഇനിമുതൽ സുരക്ഷിത ഭവനത്തിൽ കഴിയും. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി  ഉദയംപേരൂർ പഞ്ചായത്തിലെ 16‐  ാം വാർഡിലെ പത്താംകുഴി സലിലയ‌്ക്കും കുടുംബത്തിനുമായി നിർമിച്ച വീട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് കൈമാറി . മത്സ്യത്തൊഴിലാളിയായ സലിലയുടെ ഭർത്താവ് ദിനേശൻ മരിച്ചശേഷം വിദ്യർഥികളായ രണ്ടു മക്കളും രോഗിയായ ദിനേശന്റ അമ്മ കല്യാണിയും അടങ്ങുന്ന കുടുംബം സലിലയുടെ സംരക്ഷണയിലാണ‌്. സ്വകാര്യസ്ഥാപനത്തിലെ ജോലിയിൽനിന്നുള്ള ചെറിയ വരുമാനമാണ‌് ഏക ആശ്രയം.  ഇവർ താമസിച്ചിരന്ന പഴയ വീട് കഴിഞ്ഞ മഴക്കാലത്ത് തകർന്നു. തുടർന്നാണ് സലിലയ‌്ക്കും കുടുംബത്തിനും വീട‌ു നൽകാൻ സിപിഐ എം മുളന്തുരുത്തി ഏരിയ കമ്മിറ്റി തീരുമാനിച്ചത്.

 പികെഎംസിക്കു സമീപം ചേർന്ന താക്കോൽദാനച്ചടങ്ങിൽ ടി സി ഷിബു അധ്യക്ഷനായി. വീട് രൂപകൽപ്പനചെയ്ത പി ബി ഹണീഷ്, കരാറുകാരൻ കെ ആർ രജീഷ് എന്നിവർക്ക് ഉപഹാരംനൽകി. ജില്ലാ പഞ്ചായത്ത് അംഗം എ പി സുഭാഷ്, ടി കെ പ്രസാദ്, പി കെ സുബ്രഹ്മണ്യൻ, എം എൽ സുരേഷ്, ടി കെ ജയചന്ദ്രൻ, എം പി നാരയണദാസ്, പി കെ സാബു എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top